കട്ടപ്പന റോട്ടറി ക്ലബിൻ്റെ 2026-2027 പ്രവർത്തന വർഷത്തെ പരിപാടികളുടെ ഉത്ഘാടനം കട്ടപ്പന സെൻ്റ് ജോൺസ് ആശുപത്രിയിൽ നടന്നു . റോട്ടറി ക്ലബ് കട്ടപ്പനയും സെന്റ് ജോൺസ് ഹോസ്‌പിറ്റലുമായി സഹകരിച്ച് സൗജന്യമായി രോഗികൾക്ക് ഡയാലിസിസ് കിറ്റുകളുടെ വിതരണം നടന്നു

Jul 1, 2026 - 19:32
Jul 1, 2026 - 19:33
 0
കട്ടപ്പന റോട്ടറി ക്ലബിൻ്റെ 2026-2027 പ്രവർത്തന വർഷത്തെ പരിപാടികളുടെ ഉത്ഘാടനം  കട്ടപ്പന സെൻ്റ് ജോൺസ് ആശുപത്രിയിൽ നടന്നു . റോട്ടറി ക്ലബ് കട്ടപ്പനയും സെന്റ് ജോൺസ് ഹോസ്‌പിറ്റലുമായി സഹകരിച്ച് സൗജന്യമായി  രോഗികൾക്ക് ഡയാലിസിസ് കിറ്റുകളുടെ വിതരണം നടന്നു
This is the title of the web page

കട്ടപ്പന റോട്ടറി ക്ലബ് കട്ടപ്പന സെന്റ് ജോൺസ് ഹോസ്‌പിറ്റലുമായി സഹകരിച്ച് സൗജന്യമായി അർഹരായ രോഗികൾക്ക് ഡയാലിസിസ് കിറ്റുകളുടെ ഒരു വർഷത്തെ വിതരണ ഉത്ഘാടനമാണ് സെൻ്റ് ജോൺസ് ആശുപത്രിയിൽ സംഘടിപ്പിച്ചത്. ഇന്ന് രാവിലെ 11 മണിക്ക് കട്ടപ്പന സെന്റ് ജോൺസ് ഹോസ്‌പിറ്റലിൽ വച്ച് നടന്ന പരിപാടികളുടെ ഉത്ഘാടനം സെൻ്റ് ജോൺസ് ഡയറക്ടർ ബൈജു വാലു പറമ്പിൽ നിർവ്വഹിച്ചു.

റോട്ടറി ഇന്റർനാഷണൽ Dist 3205ൻ്റെ ഭാഗമായ കട്ടപ്പന റോട്ടറി ക്ലബ് കട്ടപ്പന സെന്റ് ജോൺസ് ഹോസ്‌പിറ്റലുമായി സഹകരിച്ച് സൗജന്യമായി അർഹരായ രോഗികൾക്ക് ഡയാലിസിസ് കിറ്റുകൾ ഇന്നു മുതൽ സൗജന്യമായി ലഭിക്കും .ഡയാലിസിസിന് ആവശ്യമായ എല്ലാ അനുബന്ധ ഉപകരണങ്ങളും അടങ്ങുന്നതാണ് ഒരു കിറ്റ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

Gift of Hope എന്ന പേരിലുള്ള ഈ പദ്ധതി ഇന്ന് മുതൽ ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടി ആണ്. ജൂലൈ 1 മുതൽ ജൂൺ 30 വരെയാണ് റോട്ടറി വർഷം.ഉത്‌ഘാടന യോഗത്തിൽ റോട്ടറി ക്ലബ് പ്രസി. സിബിച്ചൻ ജോസഫ് അദ്ധഷത വഹിച്ചു. ചടങ്ങിൽ റോട്ടറി Dist മുൻ ഗവർണർ Ad. Baby Joseph, കിറ്റുകൾ ആശുപത്രി അധികൃതർക്ക് കൈമാറി.അസി. ഗവർണർ മനോജ് അഗസ്റ്റിൻ, പ്രെജക്ട് കോ.ഓർഡിനേറ്റർ Fr. James Kurian, ജേക്കബ് കോര, സെക്രട്ടറി ജോസഫ് ജോൺ ജോസഫ് തോമസ്, അജോ എബ്രഹാം, സിബിച്ചൻ ജോസഫ്, ബേബി ജോസഫ്, ജോസഫ് ജോൺ എന്നിവർ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow