ഹോർട്ടി റിസേർച്ച് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന കർഷക ശ്രേഷ്ഠാ അവാർഡ് ദാനവും കാർഷിക സെമിനാറും ജൂലൈ 3 വെള്ളിയാഴ്ച നടക്കും. കൃഷി വകുപ്പുമന്ത്രി ടി. സിദ്ദിഖ് ഉത്‌ഘാടനം ചെയ്യും.ചീഫ് വിപ്പ് അപു ജോൺ ജോസഫ് മുഖ്യപ്രഭാഷണം നടത്തും.
ഹോർട്ടി റിസേർച്ച് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ 15 വർഷക്കാലമായി വിജയകരമായി നടത്തിവരുന്ന മികച്ച കർഷകർക്കുള്ള 'കർഷകശ്രേഷ്ഠ' അവാർഡ്‌ദാന ചടങ്ങും കാർഷിക സെമിനാറും ഈ വർഷവും വിപുലമായാണ് സംഘടിപ്പിക്കുന്നത്.
ഏലം, ജൈവ പച്ചക്കറി കൃഷിമേഖലകളിൽ മികച്ച വിജയം കൈവരിച്ച കർഷകരെ ആദരിക്കുന്ന തിനുള്ള 16-ാമത് കർഷകശ്രേഷ്‌ഠ അവാർഡ് ദാനവും നടക്കും. ജില്ലയിലെ വിവിധ മേഖലകളിൽ നിന്ന് കാർഷിക രംഗത്ത് മികവും പ്രാവീണ്യവും തെളിയിച്ച കർഷക പ്രതിഭകൾക്ക് ക്യാഷ് അവാർഡുകളും പ്രശസ്‌തിപത്രങ്ങളും നൽകി ആദരിക്കും.
സമ്മേളനത്തോടനുബന്ധിച്ച് ഏലം കൃഷിയിലെ നൂതന സാങ്കേതിക വിദ്യകളെയും കൃഷിരീതികളെയും കുറിച്ച് കാർഷിക സെമിനാറും ഉണ്ടായിരിക്കുന്നതാണ്. ഇന്ത്യൻ കാർഡമം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (ICRI) വിദഗ്ദ്ധരായ ശാസ്ത്രജ്ഞരും ഹോർട്ടി റിസേർച്ച് സെന്റർ ഡയറക്ടർ ബോർഡംഗവും ക്ലാസുകൾ നയിക്കും . തുടർന്ന് കേരള ത്തിലെ പ്രശസ്തരായ കലാകാരന്മാർ അണിനിരക്കുന്ന വൈവിധ്യമാർന്ന മ്യൂസിക് & ഡാൻസ് കലാവിരുന്നുകളും അരങ്ങേറും.വാർത്ത സമ്മേളനത്തിൽ ഫോർട്ടി റിസർച്ച് സെൻറർ മാനേജിംഗ് ഡയറക്ടർ അബ്ദുൽ ഗഫൂർ,ബേബിച്ചൻ അക്കാട്ടുമുണ്ടയിൽ, രാജശേഖരൻ കാവനാൽ, സിബി വെള്ളമറ്റത്തിൽ, ജോളി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.



