ഓപ്പറേഷൻ തൂഫാൻ മയക്കുമരുന്നിനെതിരെ വൺ മില്യൺ ഗോളുകൾ എന്ന പദ്ധതിയുടെ ഭാഗമായി വണ്ടിപ്പെരിയാർ ഗവ. യു പി സ്കൂളിൻ്റെ നൂറ് ഗോളുകൾ എന്ന പരിപാടി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാന്തി ഹരിദാസ് ആദ്യ പെനലിറ്റി ഗോൾ അടിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു

Jul 1, 2026 - 19:37
 0
ഓപ്പറേഷൻ തൂഫാൻ മയക്കുമരുന്നിനെതിരെ വൺ മില്യൺ ഗോളുകൾ എന്ന പദ്ധതിയുടെ ഭാഗമായി വണ്ടിപ്പെരിയാർ ഗവ. യു പി സ്കൂളിൻ്റെ നൂറ് ഗോളുകൾ എന്ന പരിപാടി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാന്തി ഹരിദാസ് ആദ്യ പെനലിറ്റി ഗോൾ അടിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു
This is the title of the web page

മയക്കുമരുന്നിനെതിരെ ഗോളുകൾ നേടുന്നതിനും 'ശുചിത്വ ജീവിതത്തിനായി' ഗോളുകൾ നേടുന്നതിനുമായി വണ്ടിപ്പെരിയാർ ടൗണിൽ തൂഫാൻ ഗോൾ പോസ്റ്റ് സ്ഥാപിച്ച് പെനാൽറ്റി കിക്കുകൾ സംഘടിപ്പിച്ചു. 

ധൈര്യത്തോടെ കളിക്കൂ, വൃത്തിയായി ജീവിക്കൂ, ഒരുമിച്ച് വിജയിക്കൂ' എന്ന ലഹരിവിരുദ്ധ സന്ദേശം ഉയർത്തിക്കാട്ടി കൊണ്ടാണ് കാമ്പയിൻ ആരംഭിച്ചത്. ആഭ്യന്തര വകുപ്പിന്റെ മയക്കുമരുന്ന് വിരുദ്ധ സംരംഭമായ ഓപ്പറേഷൻ തൂഫാനുമായി സഹകരിച്ച് സംഘടിപ്പിച്ച് ആണ് പരിപാടി സംഘടിപ്പിച്ചത് സംസ്ഥാന ഗവൺമെന്റിന്റെ ലഹരിക്കെതിരെ വൺ മില്യൺ ഗോൾ എന്ന പദ്ധതിയിൽ 100 ഗോൾ വണ്ടിപ്പെരിയാറിൽ നിന്നും സംഘടിപ്പിച്ചുകൊണ്ടാണ്കാമ്പയിന് തുടക്കം കുറിച്ചത് വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് ആദ്യ പെനാൽറ്റി ഗോൾ അടിച്ചു കൊണ്ട് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ജില്ലാ പഞ്ചായത്ത് അംഗം മണി മേഖല, വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി സുഭാഷ്,അഴുത ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വനിത മുരുകൻ ദേവി ഈശ്വരൻ, വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ ആർ സെൽവത്തായി, ലീലാമ്മ , പീരുമേട് എഇഒ എം രമേശ്, വണ്ടിപ്പെരിയാർ മുസ്ലിം ജമാഅത്ത് ഇമാം ഹബീബുള്ള മൗലവി അൽ മൻബഇ റഷാദി, അസംപ്ഷൻ ദേവാലയ സകവികാരി നവീൻ, കേവിവിഇഎസ് വണ്ടിപെരിയാർ യുണിറ്റ് പ്രസിഡന്റ്‌ അൻബുരാജ്, കേവിവിഎസ് സെക്രട്ടറി ജയകുമാർ, ഉമ്മർ ഫാറൂഖ്, അബ്ദുൽ സമദ്, പി കെ ഗോപിനാഥൻ, രഘു, ഷാജി റിട്ടയേഡ് പ്രധാന അധ്യാപകൻ മുഹമ്മദ് ജലാലുദ്ദീൻ, സ്കൂളിലെ മുൻ കായിക അധ്യാപിക സുബത്തായി, സ്കൂൾ അധ്യാപകർ പിടിഎ പ്രസിഡൻ്റ ഭരത്, പി ടിഎ അംഗങ്ങൾ കുട്ടികൾ പൊതുപ്രവർത്തകർ ടൗണിലെ വ്യാപാരികൾ എന്നിവർ നൂറു ഗോളുകൾ അടിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ എസ് ടി രാജ് മറ്റ് അധ്യാപകർ എന്നിവർ നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow