കട്ടപ്പന അർബൻ ബാങ്ക് നവീകരിച്ച ഹെഡ് ഓഫീസ് ഉദ്ഘാടനം 2 -ാം തിയതി വ്യാഴാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസിൻ്റെ ഉദ്ഘാടനം 11 മണിക്ക് ഇടുക്കി എംഎൽഎ റോയി കെ. പൗലോസ് നിർവഹിക്കും.
കട്ടപ്പന അർബൻ ബാങ്കിന്റെ ഹെഡ് ഓഫീസ് ആണ് കേരള സ്‌റ്റേറ്റ് ഹൗസിംഗ് ബോർഡിന്റെ ഷോപ്പിംഗ് കോംപ്ലക് സിലുള്ള സ്വന്തം ബിൽഡിങ്ങിൽ പ്രവർത്തനം ആരംഭിക്കുന്നത്. കഴിഞ്ഞ അര നൂറ്റാണ്ട് കാലമായി കട്ടപ്പന കേന്ദ്രമായി പ്രവർത്തിക്കുന്ന ബാങ്ക് ഹൈറേഞ്ചിലെ വ്യാപാരികൾക്കും കൃഷിക്കാർക്കും ഒരു കൈത്താങ്ങായി മാറിയിരിക്കുകയാണ്. റിസർവ് ബാങ്കിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ജില്ലയിലെ പ്രമുഖ ബാങ്ക് ആണ് കട്ടപ്പന അർബൻ ബാങ്ക്.
RTGS, NEFT, CTS ചെക്ക്, ബിസിനസ് വായ്‌പ, ഗോൾഡ് ലോൺ, ഉയർന്ന പലിശ നിരക്കിലുള്ള വിവിധ നിക്ഷേപ പദ്ധതികൾ എന്നിവ ബാങ്കിൻ്റെ പ്രത്യേകതകളാണ്. പൂർണ്ണമായ ഇൻഷുറൻസ് പരിരക്ഷയും ബാങ്ക് ഉറപ്പു നൽകുകയാണ്.
ബാങ്ക് ചെയർമാൻ തോമസ് മൈക്കിൾ അധ്യക്ഷത വഹിക്കും. ജനപ്രതിനിധികൾ, സാമൂഹിക സാംസ്‌കാരിക സംഘടന നേതാക്കൾ ഉദ്ഘാടനത്തിൽ പങ്കെടുക്കും. ബാങ്കിൻ്റെ 48-ാമത് പൊതുയോഗവും ഇതോടനുബന്ധിച്ച് നടക്കുമെന്ന് ബാങ്ക് ചെയർമാൻ തോമസ് മൈക്കിൾ, വൈസ് ചെയർമാൻ ഫിലിപ്പ് മലയാറ്റ്, മാനേജിംഗ് ഡയറക്ടർ ജോർജ് ജോസഫ്, ഭരണസമിതി അംഗങ്ങളായ പി.ബി. ബാബു, രാജു വെട്ടിക്കൽ, സിബി കൊല്ലംകുടി, സണ്ണി, ജനറൽ മാനേജർ അഞ്ചു അശോകൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.



