മൂന്നാറിനെ പ്ലാസ്റ്റിക് മുക്ത വിനോദസഞ്ചാര കേന്ദ്രമാക്കാന്‍ കര്‍ശന നടപടിയുമായി ഗ്രാമപഞ്ചായത്ത്

Jul 1, 2026 - 19:00
 0
മൂന്നാറിനെ പ്ലാസ്റ്റിക് മുക്ത വിനോദസഞ്ചാര കേന്ദ്രമാക്കാന്‍ കര്‍ശന നടപടിയുമായി ഗ്രാമപഞ്ചായത്ത്
This is the title of the web page

മൂന്നാറിനെ പ്ലാസ്റ്റിക് മുക്ത വിനോദസഞ്ചാര കേന്ദ്രമാക്കാന്‍ കര്‍ശന നടപടിയുമായി ഗ്രാമപഞ്ചായത്ത്. വിനോദസഞ്ചാര മേഖലയും പരിസ്ഥിതിയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് മൂന്നാറില്‍ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നത്. സിംഗിള്‍ യൂസ് പ്ലാസ്റ്റിക് കുപ്പികള്‍, പ്ലേറ്റുകള്‍, ഗ്ലാസുകള്‍, സ്‌ട്രോകള്‍ ഉള്‍പ്പെടെ 10 വിഭാഗം പ്ലാസ്റ്റിക് ഉത്പ്പന്നങ്ങള്‍ക്കാണ് നിരോധനം.  

നിരോധിത പ്ലാസ്റ്റിക് ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുകയോ വില്‍ക്കുകയോ സൂക്ഷിക്കുകയോ ചെയ്താല്‍ ആദ്യ തവണ 10,000 രൂപയും, ആവര്‍ത്തിച്ചാല്‍ 25,000 രൂപയും പിഴ ഈടാക്കും. സ്ഥാപനങ്ങള്‍ നിയമം ലംഘിച്ചാല്‍ 2.5 ലക്ഷം രൂപ വരെ പിഴയുണ്ടാകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് വിജയകുമാര്‍ പറഞ്ഞു. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കൂടാതെ പ്ലാസ്റ്റിക് മാലിന്യം കത്തിച്ചാല്‍ 5,000 രൂപയും, മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കാത്തവര്‍ക്കും പിഴയുണ്ടാകും. നിരോധിത പ്ലാസ്റ്റിക്കിന്റെ ഉപയോഗം, വില്‍പ്പന, സംഭരണം എന്നിവയെക്കുറിച്ച് വിവരം നല്‍കി നടപടി സ്വീകരിക്കാന്‍ സഹായിക്കുന്നവര്‍ക്ക് ഈടാക്കുന്ന പിഴയുടെ 25 ശതമാനം വരെ പാരിതോഷികം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow