കെ എസ് ടി എ കട്ടപ്പന സബ് ജില്ലക്കമ്മറ്റിയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനം നടന്നു.കട്ടപ്പന സിവിൽ സ്റ്റേഷൻ പരിസരമാണ് ശുചീകരിച്ചത്.

Jun 6, 2026 - 17:09
 0
കെ എസ് ടി എ  കട്ടപ്പന സബ് ജില്ലക്കമ്മറ്റിയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനം നടന്നു.കട്ടപ്പന സിവിൽ സ്റ്റേഷൻ പരിസരമാണ് ശുചീകരിച്ചത്.
This is the title of the web page

 കെ എസ് ടി എ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം ജില്ലാ കമ്മിറ്റിയുടെയും സബ്ജില്ലാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ പൊതുസ്ഥലങ്ങൾ ശുചീകരിക്കുവാൻ തീരുമാനമെടുത്തതിന്റെ ഭാഗമായി കെ എസ് ടി എ കട്ടപ്പന സബ്ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന സിവിൽ സ്റ്റേഷൻ പരിസരം ശുചീകരിച്ചു. കട്ടപ്പന DEO ആൻസൺ ജോസഫ് ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

KSTA യുടെ നേതൃത്വത്തിൽ നടത്തുന്ന ഇത്തരം പരിപാടികൾ മാതൃകാപരമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് DEO ആൻസൻ ജോസഫ് പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കെ എസ് ടി എ ജില്ലാ പ്രസിഡന്റ് കെ ആർ ഷാജിമോൻ , ജില്ലാ ട്രഷറർ തങ്കരാജ്, സബ്ജില്ലാ സെക്രട്ടറി പ്രദീപ്കുമാർ, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ അമ്പിളി ജി. അരുൺകുമാർ ദാസ്, കട്ടപ്പന AEO സി രാജശേഖരൻ തുടങ്ങിയവർ സംസാരിച്ചു.

Slide 1
Slide 2
Slide 1
Slide 2

 സബ്ജില്ലാ കമ്മിറ്റി അംഗങ്ങൾ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി . സാമൂഹിക പ്രതിബദ്ധത ഉള്ള സംഘടന എന്ന നിലയിൽ KSTA ഇത്തരത്തിലുള്ള നിരവധി സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താറുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow