ക്രിസ്തീയ ദർശനം വാർത്താപത്രത്തിന്റെയും ജിഎംഐ കട്ടപ്പനയുടെയും ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള പഠനോപകരണ വിതരണം നടന്നു.

Jun 6, 2026 - 17:08
 0
ക്രിസ്തീയ ദർശനം വാർത്താപത്രത്തിന്റെയും ജിഎംഐ കട്ടപ്പനയുടെയും ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള പഠനോപകരണ വിതരണം നടന്നു.
This is the title of the web page

ക്രിസ്തീയ ദർശനം വാർത്താപത്രത്തിന്റെയും ജിഎംഐ കട്ടപ്പനയുടെയും ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള പഠനോപകരണ വിതരണം നടന്നു.കട്ടപ്പന നഗരസഭ അധ്യക്ഷൻ ജോയി വെട്ടിക്കുഴി പഠനോപകരണങ്ങളുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു.കട്ടപ്പന സി എസ് ഐ ഗാർഡനിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ക്രിസ്തീയ ദർശനം വാർത്താ പത്രവും ജി എം ഐ കട്ടപ്പനയും സംയുക്തമായാണ് കരുതലിൽ കരം എന്ന പേരിൽ സ്കൂൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകിയത്. 

ബുക്കുകൾ,ബാഗുകൾ, കുട,പേന,പെൻസിൽ, വാട്ടർബോട്ടിലുകൾ തുടങ്ങിയ വിവിധ ഉപകരണങ്ങളാണ് നൽകിയത്.ഇവരുടെ നേതൃത്വത്തിൽ എല്ലാവർഷവും ഇത്തരത്തിൽ പഠനോപകരണങ്ങൾ നൽകി വരുന്നുണ്ട്. ഓരോ വർഷം കഴിയുന്തോറും കൂടുതൽ ആളുകളിലേക്ക് ഇത്തരത്തിലുള്ള സഹായ സേവന പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചാണ് മുന്നോട്ടുപോകുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ചടങ്ങിൽ ക്രിസ്തീയ ദർശനം വാർത്ത പത്രം ചീഫ് എഡിറ്റർ സജി ജോൺ അധ്യക്ഷൻ ആയിരുന്നു. കെ എച്ച് ഹനോക്ക്, സുരേഷ് പോൾ, അഡ്വക്കേറ്റ് മോബിൻ മാത്യൂ, പ്രശാന്ത് രാജു ,സതീഷ് വിൽസൺ, ജേക്കബ് എബ്രഹാം, എം എം ബാബു പീറ്റർ, ജോർജ് തുടങ്ങിയവർ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow