അടിമാലിയില്‍ വൈദ്യുതി ലൈനിന്റെ ടച്ച് വെട്ടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് തൊഴിലാളി മരിച്ചു.
അടിമാലിയില്‍ വൈദ്യുതി ലൈനിന്റെ ടച്ച് വെട്ടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് തൊഴിലാളി മരിച്ചു. ഇരുമ്പുപാലം പടിക്കപ്പ് ഉന്നതിയിലെ രമേശ് (24) ആണ് മരിച്ചത്. അപകടം നടന്നയുടന്‍ ഒപ്പം ഉണ്ടായിരുന്ന കെഎസ്ഇബി ഉദ്യോഗസ്ഥര്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

