കട്ടപ്പന ഗവ. ഐ.ടി.ഐയില്‍ ഒഴിവ്

Jun 5, 2026 - 19:50
 0
കട്ടപ്പന ഗവ. ഐ.ടി.ഐയില്‍ ഒഴിവ്
This is the title of the web page

കട്ടപ്പന ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രോണിക്സ് മെക്കാനിക്ക്, വയര്‍മാന്‍) എന്നീ തസ്തികകളിലെ ഓരോ ഒഴിവുകളിലേക്ക് യഥാക്രമം ഒ ബി സി, ഒ സി എന്നീ വിഭാഗങ്ങളില്‍ നിന്ന് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു. ഈ വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ ഇതര വിഭാഗത്തിലുള്ളവരെ പരിഗണിക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇലക്ട്രോണിക്സ് മെക്കാനിക്ക് (ഒഴിവ് -1) യോഗ്യത: ഇലക്ട്രോണിക്സ് മെക്കാനിക്ക് ട്രേഡില്‍ എന്‍.റ്റി.സി. യും 3 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍എ.സി. യും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് ആന്റ് ടെലി കമ്മ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ 3 വര്‍ഷത്തെ ഡിപ്ലോമ അല്ലെങ്കില്‍ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ / അപ്ളൈഡ് ഇലക്ട്രോണിക്സ് ആന്റ് ഇന്‍സ്ട്രമെന്റേഷന്‍ / വി എല്‍ എസ് ഐ ഡിസൈന്‍ ആന്റ് എംബഡഡ് സിസ്റ്റംസ് ഇവി എഞ്ചിനീയറിംഗ് ഡിഗ്രി.

Slide 1
Slide 2
Slide 1
Slide 2

വയര്‍മാന്‍ (ഒഴിവ് - 01) യോഗ്യത: വയര്‍മാന്‍/ഇലക്ട്രീഷ്യന്‍ ട്രേഡില്‍ എന്‍ ടി സി/ഐടിഐ/ഐടിസിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ എന്‍എസി, ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്/ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സില്‍ 3 വര്‍ഷത്തെ ഡിപ്ലോമ അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് /ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്/ പവര്‍ ഇലക്ട്രോണിക്സില്‍ എഞ്ചിനീയറിംഗ് ഡിഗ്രി.

നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 10 ന് രാവിലെ 10 മണിക്ക് അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് കട്ടപ്പന ഗവ. ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ എല്ലാ സര്‍ട്ടിഫിക്കറ്റുകളും കാറ്റഗറി തെളിയിക്കുന്നതിന് വില്ലേജ് ഓഫീസര്‍ക്ക് താഴെയല്ലാത്ത റവന്യൂ അധികാരികള്‍ നല്‍കുന്ന മേല്‍ത്തട്ടില്‍പ്പെടുന്നില്ലായെന്നുള്ള സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡും അവയുടെ പകര്‍പ്പുകളുമായി ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04868 272216

(ഐ.ഡി.കെ. പി.ആര്‍ 3017-6/26)

What's Your Reaction?

like

dislike

love

funny

angry

sad

wow