രാജീവ് സ്‌മൃതിയാത്ര;19 മുതൽ 21 വരെ കുമളിയിൽ നിന്നും ശ്രീ പെരുമ്പത്തൂരിലേയ്ക്ക്.
കേരള പ്ലാൻ്റേഷൻ വർക്കേഴ്‌സ് യൂണിയൻ ഐ.എൻ.റ്റി.യു.സിയുടെ നേതൃത്വത്തിലുള്ള 21-ാം മത് രാജീവ് മൃതിയാത്ര 19 ന് രാവിലെ കുമളി യിൽ നിന്നും ആരംഭിക്കും.
കഴിഞ്ഞ 21 വർഷമായി തുടർച്ചയായി യൂണി യൻ്റെ നേതൃത്വത്തിൽ രാജീവ് സ്‌മൃതിയാത്ര നടത്തുകയാണ്. കമ്പം, തേനി, ദിണ്ഡുക്കൽ, ത്രച്ചി, വിഴുപ്പുറം, പോണ്ടിച്ചേരി എന്നി സ്ഥലങ്ങളിൽ സ്മൃതിയത്രയ്ക്ക് തമിഴ്‌നാട് കോൺഗ്രസ് കമ്മറ്റിയും, പോണ്ടിച്ചേരി പ്രദേശ് കോൺഗ്രസ്സ് കമ്മറ്റിയും സ്വീകരണം നൽകും.
21 ന് രാവിലെ രാജീവ് ഗാന്ധി രക്തസാക്ഷിത്വം വരിച്ച ശ്രീ പെരുമ്പത്തൂരിൽ എത്തിച്ചേരും. തമിഴ്‌നാട് കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് ശെൽവപെരും തുഗൈ ജ്യോതി ഏറ്റുവാങ്ങും.
തുടർന്ന് പുഷ്‌പാർച്ചനയും സർവ്വമത പ്രാർത്ഥനയും നടക്കും. 19 ന് കുമളിയിൽ നടക്കുന്ന പൊതുയോഗം DCC പ്രസിഡൻ്റ് മാത്യു ഉദ്ഘാടനം ചെയ്യും, ജ്യോതി പ്രയാണം അഡ്വ.സിറിയക് തോമസ് MLA ഉദ്ഘാടനം ചെയ്യും. അഡ്വ. E.M ആഗസ്തി Ex-MLA യാണ് ജാഥ ക്യാപ്റ്റൻ. C.Pയൂണിയൻ ജന.സെക്രട്ടറി ഷാജി പൈനാടത്ത് വർക്കിംഗ് പ്രസിഡൻ്റ് P.R.അയ്യപ്പൻ, ട്രഷറർ ബിജു ദാനിയേൽ, K.C ബിജു, ഷിനു ഫിലിപ്പ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.







