സെൻസസ് 2027: ഫീൽഡ് ട്രെയിനേഴ്‌സിൻ്റെ പരിശീലനത്തിന് തുടക്കം

May 18, 2026 - 18:02
 0
സെൻസസ് 2027: ഫീൽഡ് ട്രെയിനേഴ്‌സിൻ്റെ പരിശീലനത്തിന് തുടക്കം
This is the title of the web page

സെൻസസ് 2027ൻ്റെ ആദ്യഘട്ടമായി ജൂലൈ 1 മുതൽ 30 വരെ നടക്കാനിരിക്കുന്ന ഹൗസ് ലിസ്റ്റിംഗ് ആൻ്റ് ഹൗസിംഗ് സെൻസസിൻ്റെ ഭാഗമായി ജില്ലയിലെ ഫീൽഡ് ട്രെയിനർമാർക്കുള്ള ത്രിദിന പരിശീലനത്തിന് തുടക്കമായി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പരിശീലന പരിപാടി അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ഭരണനിർവഹണം കാര്യക്ഷമമാക്കാനും പദ്ധതി നിർവഹണത്തിന് ഗുണഭോക്താക്കളെ കണ്ടെത്താനും വിവിധ വകുപ്പുകൾക്ക് സെൻസസ് സഹായകമാകുമെന്ന് എഡിഎം പറഞ്ഞു. പരിപാടിയിൽ സെൻസസ് ഡെപ്യൂട്ടി ഡയറക്ടർ ഹാരിസ് കെ. എം സന്നിഹിതനായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ജില്ലയിലെ അഞ്ച് താലൂക്കുകളിൽ നിന്നും രണ്ട് മുൻസിപ്പാലിറ്റികളിൽ നിന്നുമായി 38 ഫീൽഡ് ട്രെയിനർമാർ പരീശിലനത്തിൽ പങ്കെടുക്കുന്നുണ്ട്. എല്ലാ സെൻസസ് എന്യൂമറേറ്റർമാർക്കും, സൂപ്പർവൈസർമാർക്കും സെൻസസ് സംബന്ധിച്ച പരിശീലനം നൽകുന്നത് ഫീൽഡ് ട്രെയിനേഴ്‌സായി തിരഞ്ഞെടുത്ത വിവിധ വകുപ്പുകളിലെ ഈ ഉദ്യോഗസ്ഥരാണ്. ജില്ലയിൽ രണ്ടായിരത്തിലധികം അധ്യാപകരെയും മറ്റുദ്യോഗസ്ഥരെയുമാണ് എന്യുമേററ്റർമാരായും സൂപ്പർവൈസർമാരായും സെൻസസ് പ്രക്രിയക്ക് നിയോഗിക്കുന്നത്. 

Slide 1
Slide 2
Slide 1
Slide 2

പരിപാടി ബുധനാഴ്ച സമാപിക്കും. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന പരിശീലന പരിപാടിയിൽ സെൻസസ് സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ വിജയശേഖർ, സ്‌പെഷ്യൽ വില്ലേജ് ഓഫീസർ ലാൽസൺ എന്നിവർ ക്ലാസ് നയിച്ചു. 

What's Your Reaction?

like

dislike

love

funny

angry

sad

wow