ഹൈറേഞ്ചിന്റെ കൺകുളിർക്കുന്ന കാഴ്ച്ചകളിലേക്ക് ഇപ്പോൾ ചുവപ്പ് പട്ടുടുത്ത് ഇരട്ടയാറും. ഇരട്ടയാർ ഡാമിന്റെ പരിസരപ്രദേശങ്ങളിൽ വാകമരങ്ങൾ കൂട്ടത്തോടെ പൂത്തുലഞ്ഞു നിൽക്കുന്നത് സഞ്ചാരികൾക്കും നാട്ടുകാർക്കും ഒരുപോലെ വിരുന്നാവുകയാണ്.

May 18, 2026 - 17:08
 0
ഹൈറേഞ്ചിന്റെ കൺകുളിർക്കുന്ന കാഴ്ച്ചകളിലേക്ക് ഇപ്പോൾ ചുവപ്പ് പട്ടുടുത്ത് ഇരട്ടയാറും. ഇരട്ടയാർ ഡാമിന്റെ പരിസരപ്രദേശങ്ങളിൽ വാകമരങ്ങൾ കൂട്ടത്തോടെ പൂത്തുലഞ്ഞു നിൽക്കുന്നത് സഞ്ചാരികൾക്കും നാട്ടുകാർക്കും ഒരുപോലെ വിരുന്നാവുകയാണ്.
This is the title of the web page

ഇടുക്കിയുടെ മലയോര ഭംഗിക്ക് മാറ്റ് കൂട്ടിക്കൊണ്ട് ഇരട്ടയാർ ഡാം പരിസരം ഇപ്പോൾ ചുവപ്പണിഞ്ഞിരിക്കുകയാണ്. വേനലിന്റെ കാഠിന്യത്തിലും ഇരട്ടയാർ ഡാമിന് കാവലായുള്ള പാതയോരങ്ങളിലും മലഞ്ചെരിവുകളിലും വാകമരങ്ങൾ കൂട്ടത്തോടെ പൂത്തുലഞ്ഞു നിൽക്കുന്ന കാഴ്ച്ചയേറെ മനോഹരമാണ്.

ഗ്രാമപ്രദേശങ്ങളുടെ ശാന്തതയും ഡാമിലെ ജലാശയത്തിന്റെ നീലിമയും, അതിനൊപ്പം വാകപ്പൂക്കളുടെ കടുംചുവപ്പും ചേരുമ്പോൾ ക്യാമറക്കണ്ണുകൾക്ക് ഇതൊരു അപൂർവ്വ ദൃശ്യവിരുന്നാണ് സമ്മാനിക്കുന്നത്. കോടമഞ്ഞും നേർത്ത തണുപ്പുമുള്ള പുലർകാലങ്ങളിലും, വൈകുന്നേരങ്ങളിലും ഡാം കാണാനെത്തുന്ന സഞ്ചാരികൾക്ക് ഈ കാഴ്ച്ച വലിയൊരു പുതുമയാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വഴിയോരങ്ങളിൽ പൂത്തുനിൽക്കുന്ന വാകമരച്ചുവട്ടിൽ വണ്ടി നിർത്തി ചിത്രങ്ങളും സെൽഫികളും പകർത്താൻ ആളുകൾ തിരക്ക് കൂട്ടുന്നുണ്ട്. ഡാം പരിസരത്തെ റോഡുകളിൽ വീണുകിടക്കുന്ന ചുവന്ന പൂക്കൾ പാതകൾക്ക് ചുവപ്പ് പരവതാനി വിരിച്ചതുപോലെയുള്ള പ്രതീതിയാണ് ഉണ്ടാക്കുന്നത്. തദ്ദേശീയരായ ആളുകൾക്കും, ഈ വഴി കടന്നുപോകുന്ന യാത്രക്കാർക്കും ഒരുപോലെ മനസ്സിന് കുളിർമയേകുന്ന ഒന്നായി മാറിയിരിക്കുകയാണ് ഇരട്ടയാറിലെ ഈ വാകവസന്തം.

ഇരട്ടയാർ ഡാം സൈഡ് ഇപ്പോൾ കാണാൻ നല്ല ഭംഗിയാണ്. സാധാരണ ഡാം കാണാനാണ് ആളുകൾ വരുന്നത്, പക്ഷേ ഇപ്പോൾ ഈ വാകമരങ്ങൾ കൂടി പൂത്തുനിൽക്കുന്നത് കാണുമ്പോൾ മനസ്സിന് ഭയങ്കര സന്തോഷം തരുന്നുണ്ട്. ഫോട്ടോ എടുക്കാൻ പറ്റിയ നല്ലൊരു ലൊക്കേഷനാണിപ്പോൾ..."

What's Your Reaction?

like

dislike

love

funny

angry

sad

wow