കാഞ്ചിയാർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കാർഷിക സെമിനാർ സംഘടിപ്പിച്ചു ശാന്തൻപാറ കൃഷി വിജ്ഞാൻ കേന്ദ്രത്തിലെ പ്രമുഖ ശാസ്ത്രജ്ഞൻ ഡോക്ടർ എസ് സുധാകർ സെമിനാർ നയിച്ചു.
കാഞ്ചിയാർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കാർഷിക സെമിനാർ സംഘടിപ്പിച്ചു ശാന്തൻപാറ കൃഷി വിജ്ഞാൻ കേന്ദ്രത്തിലെ പ്രമുഖ ശാസ്ത്രജ്ഞൻ ഡോക്ടർ എസ് സുധാകർ സെമിനാർ നയിച്ചു.
കാലാവസ്ഥാ വ്യതിയാനവും പരിഹാരമാർഗങ്ങളും നൂതനമായ വളം കീടനാശിനി പ്രയോഗങ്ങളും എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് സെമിനാർ സംഘടിപ്പിച്ചത് കാഞ്ചിയാർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലാണ് സെമിനാർ സംഘടിപ്പിച്ചതും ബാങ്ക് പ്രസിഡൻറ് കെസി ബിജു സെമിനാർ ഉദ്ഘാടനം ചെയ്തു.
കേന്ദ്രസർക്കാർ സ്ഥാപനമായ ശാന്തൻപാറ കൃഷി വിജ്ഞാന കേന്ദ്രത്തിലെ പ്രമുഖ ശാസ്ത്രജ്ഞൻ ഡോക്ടർ എസ് സുധാകരാണ് സെമിനാർ നയിച്ചത്.സെമിനാറിൽ പ്രദേശത്തെ നിരവധി കർഷകരാണ് പങ്കെടുത്തത് ഇവരുടെ സംശയങ്ങൾക്കെല്ലാം അദ്ദേഹം മറുപടി നൽകി.
രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് സെമിനാർ സംഘടിപ്പിച്ചത് ഏലം കൃഷി മേഖലയിലെ നൂതന കൃഷി മുറകൾ മനസ്സിലാക്കി കൃഷി മെച്ചപ്പെടുത്തുവാൻ ഉതകുന്ന വിധത്തിലുള്ള ക്ലാസ് ആണ് സെമിനാർ നൽകിയത്.ബാങ്ക് പ്രസിഡണ്ട് കെസി ബിജു സെക്രട്ടറി പിഡി രാജു കുമാർ എന്നിവർ നേതൃത്വം വഹിച്ചു മുൻകൂട്ടി രജിസ്റ്റർ ചെയ്ത 100 പേർക്കാണ് പ്രവേശനം ഉണ്ടായിരുന്നത്.





