ഇരട്ടയാർ നാങ്ക് തൊട്ടി വാഴവര റോഡിൻറെ നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് ഇരട്ടയാർ മണ്ഡലം കമ്മിറ്റി രംഗത്ത് വന്നു
ഇരട്ടയാർ നാങ്ക്തൊട്ടി വാഴവര റോഡ് ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്നതിന് ഭാഗമായി റോഡിൻറെ നിർമ്മാണ പ്രവർത്തനം മാസങ്ങൾക്ക് മുൻപാണ് തുടങ്ങിയത്. എന്നാൽ നിർമ്മാണ പ്രവർത്തനത്തിന്റെ ഭാഗമായി റോഡിൻറെ വിവിധ ഭാഗങ്ങളിൽ സംരക്ഷണഭിത്തി നിർമ്മിക്കുന്നതിനും കലുങ്കുകൾ നിർമ്മിക്കുന്നതിനും ആയി മണ്ണ് മാറ്റിയും റോഡിൻറെ വിവിധ ഭാഗങ്ങൾ പൊളിച്ചും ഇട്ടിരിക്കുകയാണ്, ഇതിനുശേഷം തുടർ പണികൾ മന്ദഗതിയിലാണ് മുന്നോട്ടുപോകുന്നത്.
റോഡ് പൊളിച്ചിട്ടിരിക്കുന്നതിനാൽ വലിയ അപകടകെണിയാണ് കാൽനട വാഹന യാത്രക്കാർക്ക് ഉണ്ടാക്കുന്നതും. ഇതിനോടകം ഇരുചക്രവാഹന യാത്രികർ അടക്കം ഈ പാതയിൽ അപകടത്തിൽപ്പെട്ടു കഴിഞ്ഞു.
ഇതുമായി ബന്ധപ്പെട്ട കോൺഗ്രസ് ഇരട്ടയാർ മണ്ഡലം കമ്മറ്റി റോഡ് കരാർ ഏറ്റെടുത്തിരിക്കുന്ന കരാറുകാരോട് അടക്കം നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ ഉടൻ ആരംഭിക്കും എന്ന് പറയുന്നതല്ലാതെ നടപടികൾ ഒന്നും നടക്കുന്നില്ല എന്നും പറയുന്നു. റോഡ് നിർമ്മാണം മന്ദഗതിയിൽ മുൻപോട്ടു പോകുന്നതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത് ഇതുമായി ബന്ധപ്പെട്ട കോൺഗ്രസ് ഇരട്ടയാർ മണ്ഡലം കമ്മിറ്റി പൊതുപരാമത്ത് വകുപ്പിൽ പരാതി നൽകാൻ ഒരുങ്ങുകയാണ്.





