മംഗളാദേവി ക്ഷേത്രത്തിൽ ചിത്രാ പൗർണമി ഉത്സവം നാളെ

Apr 30, 2026 - 12:04
 0
മംഗളാദേവി ക്ഷേത്രത്തിൽ ചിത്രാ പൗർണമി ഉത്സവം നാളെ
This is the title of the web page

പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ കണ്ണകി ക്ഷേത്രമാണ് മംഗളാദേവി ക്ഷേത്രത്തിൽ ചിത്ര പൗർണമി ഉത്സവം നാളെ നടക്കും. ഇവിടെ വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഭക്തർക്ക് പ്രവേശനം.

ഇടുക്കി - തേനി ജില്ലാ ഭരണകൂടങ്ങൾ സംയുക്തമായാണ് ഉത്സവം നടത്തുന്നത്.ഇടുക്കി ജില്ലയിലെ കുമളിയിൽ പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിന് 15 കിലോമീറ്റർ ഉള്ളിലായാണ് മംഗളാദേവി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കേരളത്തിലെ പുരാതനമായ കണ്ണകി ക്ഷേത്രമാണ് ഇത്. ഒരിക്കൽ ചിത്രപൗർണ്ണമി നാളിൽ മാത്രമേ ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളു. കേരളവും തമിഴ്നാടും തമ്മിൽ അതിർത്തി പങ്കിടുന്ന മലയിലാണ് ഈ കണ്ണകീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 1980 കളിൽ തമിഴ്നാട് ക്ഷേത്രത്തിന് അവകാശ വാദം ഉന്നയിച്ചതോടെ തർക്ക പ്രദേശമായതിനാൽ തേനി, ഇടുക്കി ജില്ല കളക്ടർമാരുടേയും പോലീസ് മേധാവികളുടേയും സാനിധ്യത്തിൽ മാത്രമാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം. സമുദ്രനിരപ്പിൽ നിന്ന് 1337 മീറ്റർ ഉയരത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മധുരാപുരി ചുട്ടെരിച്ച ശേഷം കണ്ണകി ഇവിടെ എത്തി എന്നതാണ് ഐതീഹ്യം. 14 ദിവസത്തിനു ശേഷം കണ്ണകി ഇവിടെ നിന്നു കൊടുങ്ങല്ലൂരിലേക്കു പോയതായും വിശ്വസിക്കുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കുമളിൽ നിന്ന് ജീപ്പുകളിലും കാൽ നടയായും ആയിരങ്ങൾ ഉത്സവത്തിന് എത്തും. മലയാളത്തിലും തമിഴിലും പ്രത്യേകം പൂജകൾ ഉണ്ടായിരിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow