വിദ്യാർഥികളെയും വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങളെയും ഏറെ സ്നേഹിച്ച മാങ്കുളം സെൻ്റ്മേരിസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ സലോമി ജോസഫ് ടീച്ചർ ഏപ്രിൽ 30 ന് വിരമിക്കുന്നു.

Apr 30, 2026 - 11:10
 0
വിദ്യാർഥികളെയും വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങളെയും ഏറെ സ്നേഹിച്ച മാങ്കുളം സെൻ്റ്മേരിസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ സലോമി ജോസഫ് ടീച്ചർ ഏപ്രിൽ 30 ന് വിരമിക്കുന്നു.
This is the title of the web page

കട്ടപ്പന:വിദ്യാർഥികളെയും വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങളെയും ഏറെ സ്നേഹിച്ച മാങ്കുളം സെൻ്റ്മേരിസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ സലോമി ജോസഫ് ടീച്ചർ ഏപ്രിൽ 30 ന് ഔദ്യോഗിക പ്രവർത്തനങ്ങളോട് വിടപറയുന്നു.

 1996 ജനുവരിയിൽ യു പി. സ്കൂൾ ടീച്ചറായി നെടുങ്കണ്ടം സെൻ്റ് സെബാസ്റ്റ്യൻസ് ക്കൂളിൽ ടീച്ചർ സർവ്വീസിൽ പ്രവേശിച്ചു. തുടർന്ന് ടീച്ചർ കോതമംഗലം, ഇടുക്കി രൂപതകളിലെ വിവിധ എയ്ഡഡ് സ്‌കൂളുകളിലായി തൻ്റെ സേവനം തുടർന്നു. 1999 ൽ മാതൃവിദ്യാലയമായ ഇരട്ടയാർ സെൻ്റ് തോമസ് സ്കൂളിൽ HSST കെമിസ്ട്രിയായി പ്രമോട്ട് ചെയ്യപ്പെട്ടു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തുടർന്ന് വാഴത്തോപ്പ് സെൻ്റ് ജോർജ്, വെള്ളയാംകുടി സെൻ്റ് ജറോംസ് എന്നീ സ്കൂളുകളിലെ ദീർഘകാല അധ്യാപന പ്രവർത്തനങ്ങൾക്കു ശേഷം മാങ്കുളം സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പലായി നിയമിതയായി. 30 വർഷം നീണ്ട അധ്യാപന പ്രവർത്തനങ്ങളോട് ടീച്ചർ ഏപ്രിൽ 30 ന് വിട പറയുകയാണ്. ഇടുക്കി പള്ളിക്കാനം സ്വദേശിനിയായ ടീച്ചർ ഇരട്ടയാർ STHSS,കാഞ്ഞിരപ്പള്ളി SD കോളജ്, ചങ്ങനാശ്ശേരി SB കോളജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി .

 വിദ്യാഭ്യാസ മേഖലയിലെ അക്കാദമിക, അക്കാദാമികേതര , സാമൂഹ്യ സേവന, അധ്യാപക സംഘടനാ പ്രവർത്തനങ്ങളിലെ സജീവ പ്രവർത്തകയും സാന്നിധ്യ വുമായിരുന്നു ശ്രീമതി.സലോമി ജോസഫ്. കുട്ടികൾക്ക് പൊതുവെ വിരസതയുളവാക്കുന്ന വിഷയമായ രസതന്ത്രത്തെ വളരെ ലളിതമായും സരസമായും ഉള്ള രീതികളിൽ കുട്ടികൾക്ക് പകർന്നു നൽകുന്നതിൽ ടീച്ചർ എന്നും മുൻപന്തിയിലായിരുന്നു. ശാസ്ത്ര മേഖലയിൽ കുട്ടികളെ വിദഗ്ധമായി ചിന്തിപ്പിക്കുന്ന ആശയങ്ങൾ അവതരിപ്പിക്കുന്നതിൽ ടീച്ചർ എപ്പോഴും ശ്രദ്ധ കൊടുത്തിരുന്നു.

സ്കൂൾ മേലധികാരിയെന്ന നിലയിൽ വളരെ മികച്ച പ്രവർത്തനമാണ് ഉൾനാടൻ ഗ്രാമമായ മാങ്കുളത്ത് ടീച്ചർ കാഴ്ചവച്ചത്. AHSTA വനിതാ ഫോറം ജില്ലാ കൺവീനർ, കട്ടപ്പന എയ്ഡഡ് ടീച്ചേഴ്‌സ് ഹൗസിങ്ങ് കോപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ ബോർഡ് അംഗം , രസതന്ത്ര വിഭാഗം റിസോഴ്‌സ് ഫാക്ക എന്നീ നിലകളിൽ ടീച്ചർ പ്രവർത്തിച്ചിരുന്നു.റിട്ട. വിദ്യാഭ്യാസ ഓഫീസർ ടോമി ഫിലിപ്പ് വാഴവരയാണ് ഭർത്താവ്. മക്കൾ. അഞ്ജലി ആൽബിൻ,ഏയ്ഞ്ചല, നിർമൽ .

What's Your Reaction?

like

dislike

love

funny

angry

sad

wow