ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം ;ചിന്നക്കനാലിൽ യുവാവിനെ കാട്ടാന തുമ്പികൈ കൊണ്ട് അടിച്ചു വീഴ്ത്തി.

Mar 16, 2026 - 14:02
 0
ഇടുക്കിയിൽ  വീണ്ടും കാട്ടാന ആക്രമണം ;ചിന്നക്കനാലിൽ യുവാവിനെ കാട്ടാന തുമ്പികൈ കൊണ്ട് അടിച്ചു വീഴ്ത്തി.
This is the title of the web page

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം ;ചിന്നക്കനാലിൽ യുവാവിനെ കാട്ടാന തുമ്പികൈ കൊണ്ട് അടിച്ചു വീഴ്ത്തി.കൃഷിയിടത്തില്‍ തമ്പടിച്ചിരുന്ന കാട്ടാനയ്ക്ക് മുന്നില്‍ യുവാവ് അകപെടുകയായിരുന്നു.സാരമായി പരുക്കേറ്റ ചിന്നക്കനാൽ സിങ്കുകണ്ടം സ്വദേശി കൊച്ചുതയ്യിൽ മധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാർഷിക ജോലിയ്ക്കായി എത്തിയ മധു കൃഷിയിടത്തിൽ വേലിയ്ക് സമീപം മറഞ്ഞു നിന്നിരുന്ന കാട്ടാനയുടെ മുൻപിൽ അകപെടുകയായിരുന്നു. ആന തുമ്പികൈ കൊണ്ട് അടിച്ചു വീഴ്ത്തിയെങ്കിലും, എഴുന്നേറ്റ് ഓടി മാറാൻ സാധിച്ചതിനാലാണ് രക്ഷപെട്ടത്. മധുവിന്റെ കൈയിലും കാലിലും നെഞ്ചിലും പരുക്കേറ്റു. പിന്നീട് നാട്ടുകാർ ഇയാളെ ആശുപത്രിയിൽ എത്തിയ്കുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും ആര്‍ ആര്‍ ടി സംഘവും എത്തി ആനയെ തുരത്തി. മധുവിന്‍റെ ചികിത്സയ്ക്കാവശ്യമായ നടപടികള്‍ വനം വകുപ്പ് സ്വീകകരിക്കുമെന്നും അറിയിച്ചു. വേനൽ കടുത്തതോടെ ചിന്നക്കനാൽ, സിങ്കുകണ്ടം മേഖലകളിൽ കാട്ടാന ശല്യം രൂക്ഷമായിരിയ്ക്കുകയാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow