ഓട്ടോ തടഞ്ഞു നിര്‍ത്തി യുവാവിനെ കുത്തിക്കൊന്നു; ബന്ധു പിടിയില്‍
നെടുങ്കണ്ടം: തൂക്കുപാലത്ത് ഓട്ടോ തടഞ്ഞുനിര്ത്തി യുവാവിനെ കുത്തിക്കൊലപ്പെടുത്തി. തടയാന് ശ്രമിച്ച രണ്ട് യുവാക്കള്ക്കും കുത്തേറ്റു.തൂക്കുപാലം ടൗണിലുണ്ടായ സംഭവത്തില്‍ തൂക്കുപാലം അമ്പതേക്കര് ബ്ലോക്ക് നമ്പര് 924 ല് രതീഷ് സി. നായര് (35) ആണ് മരിച്ചത്.സംഭവത്തില് രതീഷിന്റെ ബന്ധു മുണ്ടിയെരുമ കല്ലുമ്മേക്കല്ല് ബ്ലോക്ക് നമ്പര് 714 ല് അനൂപ് വിശ്വനാഥനെ (40) നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിലെടുത്തു. അനൂപിന്റെ പിതൃസഹോദര പുത്രനാണ് മരിച്ച രതീഷ്. ഇരുവരും തമ്മില് കുടുംബപ്രശ്നം നിലനിന്നിരുന്നു.ആക്രമണം തടയാന് ശ്രമിക്കുന്നതിനിടെ രതീഷിനൊപ്പം ഉണ്ടായിരുന്ന തൂക്കുപാലം സ്വദേശികളായ സനല് (40), സഞ്ജു(28) എന്നിവരെ ആശുപത്രിയില് പ്രവേശിപ്പിച്ചു. രതീഷിന്റെ മൃതദേഹം കല്ലാറിലെ സ്വകാര്യ ആശുപത്രിയില് സൂക്ഷിച്ചിരിക്കുകയാണ്.

