കര്‍ണാടകയില്‍ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്കുനേരെ ആക്രമണം; ബസില്‍നിന്ന് വലിച്ചിറക്കി മര്‍ദിച്ചു
കർണാടകയില്‍ വെച്ച് കെഎസ്‌ആർടിസി ഡ്രൈവർക്ക് നേരെ ആക്രമണം. മൈസൂർ - കല്‍പ്പറ്റ ഫാസ്റ്റ് പാസഞ്ചറിലെ ഡ്രൈവറെയാണ് ഒരു സംഘം ആളുകള്‍ ചേർന്ന് മർദിച്ചത്.ഇന്നലെ വൈകീട്ട് ആറരയോടെ നഞ്ചൻഗോഡ് വെച്ചാണ് സംഭവം.കല്‍പ്പറ്റ ഡിപ്പോയിലെ ഡ്രൈവർ പി ഡി ഷിബു ജോസഫിനാണ് മർദനമേറ്റത്. ബസ് സ്കൂട്ടറില്‍ തട്ടിയെന്നാരോപിച്ചായിരുന്നു മർദനം. വാഹനം കുറുകെയിട്ട് ഡ്രൈവറെ വലിച്ചിറക്കി മർദ്ദിക്കുകയായിരുന്നു. വയനാട്ടില്‍ നിന്ന് കെഎസ്‌ആർടിസി ഉദ്യോഗസ്ഥരെത്തി നഞ്ചൻഗോഡ് പൊലീസില്‍ പരാതി നല്‍കി.

