നബാർഡ്, വൊസാർഡ്,വനിത ശിശു വികസന വകുപ്പ്,തേജസ് വുമൺ ഡെവലപ്മെന്റ് സൊസൈറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കാഞ്ചിയാർ പേഴുംങ്കണ്ടം സെന്റ് ജോസഫ് പാരിഷ് ഹാളിൽ വച്ച് വനിതാ ദിനാഘോഷം സംഘടിപ്പിച്ചു.ജില്ലാ വനിതാ ശിശു വികസന ഓഫീസർ അനിത ദീപ്തി ബി എസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

Mar 12, 2026 - 12:30
 0
നബാർഡ്, വൊസാർഡ്,വനിത ശിശു വികസന വകുപ്പ്,തേജസ് വുമൺ ഡെവലപ്മെന്റ് സൊസൈറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കാഞ്ചിയാർ പേഴുംങ്കണ്ടം സെന്റ് ജോസഫ് പാരിഷ് ഹാളിൽ വച്ച് വനിതാ ദിനാഘോഷം സംഘടിപ്പിച്ചു.ജില്ലാ വനിതാ ശിശു വികസന ഓഫീസർ അനിത ദീപ്തി ബി എസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
This is the title of the web page

നബാർഡ്, വൊസാർഡ്,വനിത ശിശു വികസന വകുപ്പ്,തേജസ് വുമൺ ഡെവലപ്മെന്റ് സൊസൈറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കാഞ്ചിയാർ പേഴുംങ്കണ്ടം സെന്റ് ജോസഫ് പാരിഷ് ഹാളിൽ വച്ച് വനിതാ ദിനാഘോഷം സംഘടിപ്പിച്ചു.ജില്ലാ വനിതാ ശിശു വികസന ഓഫീസർ അനിത ദീപ്തി ബി എസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.സ്ത്രീകൾ നേരിടുന്ന സാമൂഹ്യവും സാമ്പത്തികവും നിയമപരവുമായ വെല്ലുവിളികളെ അതിജീവിക്കുന്നതിനും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ നെടുംതൂണായ സ്വയം സഹായ സംഘങ്ങളെ ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുകൊണ്ടാണ് വനിതാ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. തേജസ് വുമൺ ഡെവലപ്മെന്റ് സൊസൈറ്റിയുമായി ചേർന്ന്, പേഴുംകണ്ടം കാഞ്ചിയാർ,അഞ്ചുരുളി,കല്യാണത്തിന് ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന 40 ഓളം സ്വയം സഹായ സംഘത്തിൽ നിന്നുള്ള ഇരുന്നുറോളം വനിതാ പ്രതിനിധികൾ ദിനാഘോഷ പരിപാടിയിൽ പങ്കെടുത്തു .ആഘോഷപരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച പൊതുയോഗത്തിൽ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷീന ജേക്കബ് അധ്യക്ഷത വഹിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസർ അനിത ദീപ്തി ബി എസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.വൊസാർഡ് ഡയറക്ടർ ഡോ.ജോസ് ആന്റണി മുഖ്യ പ്രഭാഷണം നടത്തി. നബാർഡ് ഡിസ്ട്രിക്ട് ഡെവലപ്മെന്റ് മാനേജർ അരുൺ എം എസ് സമ്മേളനത്തിൽ വനിതാദിന സന്ദേശം നൽകുകയും നബാർഡ് വഴി നടപ്പാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.ജില്ലാ വനിതാ സംരക്ഷണ ഓഫീസർ പ്രമീള എ സ്, കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ സന്ധ്യാ ജയൻ, ഏഴാം വാർഡ് മെമ്പർ ജാൻസി റെജി, തേജസ് വുമൺ ഡോളർ സൊസൈറ്റി പ്രസിഡണ്ട് ജോളി ടോമി സെക്രട്ടറി നിഷ അജേഷ് തുടങ്ങിയവർ വനിതാ ദിനാഘോഷത്തിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.സമ്മേളനത്തിന്റെ ഭാഗമായി സ്വയം സംരക്ഷണം, സൈബർ സുരക്ഷ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി ജില്ലാ വനിത ശിശു വികസന ഓഫീസിന്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു.സമ്മേളനാനന്തരം വിവിധ സംഘങ്ങളുടെ ആഭിമുഖ്യത്തിൽ കൈകൊട്ടിക്കളി,തിരുവാതിര, ഡാൻസ്,തുടങ്ങിയ വിവിധ കലാപരിപാടികൾ നടന്നു.വനിതാ ദിനാഘോഷ പരിപാടികൾക്ക്, നമബാർഡ്,വൊസാർഡ്,വനിത ശിശു വികസന ഓഫീസ്, തേജസ് വുമൺ ഡെവലപ്മെന്റ് സൊസൈറ്റി തുടങ്ങിയ പ്രസ്ഥാനങ്ങളിലെ സ്റ്റാഫ് അംഗങ്ങൾ നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow