കൊട്ടാരക്കരയില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ ആളെ ധീരമായി നേരിട്ട് പെണ്‍കുട്ടി; പ്രതി അറസ്റ്റില്‍
കൊട്ടാരക്കരയില്‍ പൊതുസ്ഥലത്ത് വെച്ച് നഗ്നതാ പ്രദർശനം നടത്തിയ ആളെ ധീരമായി നേരിട്ട് പെണ്‍കുട്ടി. സംഭവത്തില്‍ പുനലൂർ സ്വദേശിയായ ശിവപ്രസാദിനെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു.കോളേജ് പരിസരത്ത് വെച്ച് സ്ത്രീകളെ ശല്യം ചെയ്തതിനും മോശമായി പെരുമാറിയതിനുമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.കോLളേജ് പരിസരത്ത് വെച്ച് ശിവപ്രസാദ് നഗ്നതാ പ്രദർശനം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ട പെണ്‍കുട്ടി ഇയാളെ തടഞ്ഞുനിർത്തുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകർത്തി ചോദ്യം ചെയ്യുകയുമായിരുന്നു.പെണ്‍കുട്ടി ചോദ്യം ചെയ്തതോടെ പ്രതി, താൻ മൂത്രമൊഴിക്കാൻ വേണ്ടി വന്നതാണെന്ന വാദമാണ് ഉന്നയിച്ചത്. പെണ്‍കുട്ടി ദൃശ്യങ്ങള്‍ പകർത്തിയതോടെ പ്രതി വീഡിയോ പുറത്തുവിട്ടാല്‍ ഞാൻ ജീവനൊടുക്കും എന്ന് അപേക്ഷിക്കുന്നതും വ്യക്തമാണ്.

