അഞ്ചുരുളി - കക്കാട്ടുകട റോഡ് നിര്‍മ്മാണോദ്ഘാടനം ഇന്ന്
പട്ടികവര്‍ഗ വികസന വകുപ്പിന്റെ കോര്‍പ്പസ് ഫണ്ട് ഉപയോഗിച്ച് കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് മുഖേന അഞ്ചുരുളി ഉന്നതിയില്‍ നിര്‍മ്മിക്കുന്ന അഞ്ചുരുളി - കക്കാട്ടുകട റോഡിന്റെ നിര്‍മ്മാണോദ്ഘാടനം ഇന്ന് (12) 12 മണിക്ക് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. കോവില്‍മല രാജാവ് രാമന്‍ രാജമന്നാന്‍ മുഖ്യാതിഥിയാകും.റോഡ് വികസനത്തിന് 1.47 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായിട്ടുള്ള പദ്ധതിയില്‍ വനം വകുപ്പിന്റെ എന്‍ ഒ സി ലഭ്യമായിട്ടുള്ള 2.140 കിലോമീറ്ററില്‍ 3 മീറ്റര്‍ വീതിയില്‍ കോണ്‍ക്രീറ്റ് പ്രവര്‍ത്തികള്‍ നടപ്പാക്കുന്നതിനായിട്ടുള്ള ടെണ്ടര്‍ നടപടികളും പൂര്‍ത്തീകരിച്ചതാണ്.
അഞ്ചുരുളി ഉന്നതി കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെലിന്‍ തോമസ് അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടോണി തോമസ്, ഇടുക്കി ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസര്‍ ജി. അനില്‍കുമാര്‍,കാഞ്ചിയാര്‍ ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ ശ്രീന. എസ്, അയ്യപ്പന്‍കോവില്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ രതീഷ് കെ. വി, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ നേതാക്കള്‍, അഞ്ചുരുളി നിവാസി കള്‍ എന്നിവര്‍ പങ്കെടുക്കും.

