ജനതാദൾ എസ് ഇടുക്കി ജില്ലാ കമ്മിറ്റിയിൽ പടലപ്പിണക്കം രൂക്ഷം. ജില്ലാ സെക്രട്ടറിയും ഉടുമ്പൻചോല, ഇടുക്കി മണ്ഡലം പ്രസിഡന്റുമാരും പാർട്ടി വിട്ടു.ജനതദൾ എസ്ജില്ലാ സെക്രട്ടറി സനൽ മംഗലശ്ശേരിയുടെ നേതൃത്വത്തിലുള്ള പ്രവർത്തകർ സിപിഐയിൽ ചേർന്നു.പാർട്ടിക്കുള്ളിലുള്ള അഭിപ്രായ ഭിന്നതകളാണ് പാർട്ടി വിടുവാൻ പ്രേരിപ്പിച്ചതെന്ന് സനൽ പറഞ്ഞു

Mar 11, 2026 - 20:31
 0

This is the title of the web page

ജില്ലാ സെക്രട്ടറി സനൽ മംഗലശ്ശേരി ഉടുമ്പൻചോല മണ്ഡലം സെക്രട്ടറി കബീർ, ഇടുക്കി മണ്ഡലം പ്രസിഡൻറ് ആൽബിൻ എന്നിവരാണ് പാർട്ടി വിട്ടു സിപിഐയിൽ ചേർന്നത്.സിപിഐ സംസ്ഥാന കൗൺസിൽ അംഗം സി യു ജോയ് ചെമ്പതാക കൈമാറിക്കൊണ്ട് ഇവരെ സ്വീകരിച്ചു.

ജനതാദൾ എസിൻ്റെ സംസ്ഥാന നേതൃത്വം അഴിമതിക്കാരായ ആളുകളെയാണ് സംരക്ഷിക്കുന്നതെന്നും ഇതിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്നും സനൽ മംഗലശ്ശേരി പറഞ്ഞു.കൂടുതൽ പ്രവർത്തകർ വരുന്ന ദിവസങ്ങളിൽ സിപിഐയിലേക്ക് എത്തുമെന്ന് സിപിഐ ഉടുമ്പൻചോല മണ്ഡലം സെക്രട്ടറി സുരേഷ് പള്ളിയാടി പറഞ്ഞു.മണ്ഡലം സെക്രട്ടറി സുരേഷ് പള്ളിയാടി, എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് അജീഷ് മുതുകുന്നേൽ,നേതാക്കളായ സി കെ കൃഷ്ണൻകുട്ടി, കെ ജി ഓമനക്കുട്ടൻ, ഷിജു കുമാർ എംപി , സിന്ധു പ്രകാശ്, റഷീദ്,മഞ്ജു സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുതുതായി പാർട്ടിയിലേക്ക് എത്തിയവരെ സ്വാഗതം ചെയ്തത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow