വിദ്യാഭ്യാസ രംഗത്ത് ഇടുക്കിക്ക് കൈവരിച്ചത് സമാനതകളില്ലാത്ത നേട്ടം: റോഷി അഗസ്റ്റിൻ. - വികസന മുന്നേറ്റ യാത്രയുടെ രണ്ടാം ദിനത്തിൽ വൻ ജന പങ്കാളിത്തം

Mar 11, 2026 - 20:30
 0
വിദ്യാഭ്യാസ രംഗത്ത് ഇടുക്കിക്ക് കൈവരിച്ചത് സമാനതകളില്ലാത്ത നേട്ടം: റോഷി അഗസ്റ്റിൻ. 
- വികസന മുന്നേറ്റ യാത്രയുടെ രണ്ടാം ദിനത്തിൽ വൻ ജന പങ്കാളിത്തം
This is the title of the web page

ഇടുക്കി: വിദ്യാഭ്യാസ രംഗത്തും ആരോഗ്യ രംഗത്തും സമാനതകൾ ഇല്ലാത്ത നേട്ടം കൈവരിച്ച സംസ്ഥാനമായി കേരളം മാറിയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. വികസന മുന്നേറ്റ യാത്രയുടെ രണ്ടാം ദിനം മുനിയറയിൽ സ്വീകരണം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിരുദ തലം വരെ വിദ്യാഭ്യാസം സൗജന്യമാക്കിയ സർക്കാരാണിത്. പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ധന സഹായം, മറ്റു പെൻഷനുകൾ ഇല്ലാത്ത സ്ത്രീകൾക്ക് ധനസഹായം, മുടക്കമില്ലാതെ ക്ഷേമപെൻഷൻ തുടങ്ങി അർഹതപ്പെട്ടവരെ ചേർത്ത് പിടിച്ച സർക്കാരാണിതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 

ഇടുക്കിയിൽ മുൻപ് ഒരിക്കലും നടക്കാത്ത രീതിയിലുള്ള വികസനമാണ് നടപ്പാക്കി വരുന്നത്. സ്കൂളുകളും റോഡുകളും പാലങ്ങളും അടക്കം സർവതല സ്പർശി ആയ വികസന പ്രവർത്തനങ്ങൾ ആണ് നടപ്പാക്കുന്നത്. ആരോഗ്യ രംഗത്ത് വലിയ നേട്ടങ്ങൾ ആണ് ഇടുക്കിക്ക് ഉണ്ടായിരിക്കുന്നത്. മെഡിക്കല് കോളേജ് വികസനത്തിന്റെ പാതയിലാണ്. കാത് ലാബ് പ്രവർത്തനം ആരംഭിക്കുന്നതോടെ ഹൃദ്രോഗ ചികിത്സ ഇവിടെ തന്നെ നടത്താൻ സാധിക്കും. ചെറുതോണി കെആർടിസി സബ് ഡിപ്പോ, മലയോര ഹൈവേ, മൈക്രോ ഇറിഗേഷൻ പദ്ധതികൾ തുടങ്ങി നിരവധി പദ്ധതികൾ ആണ് കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ സാധ്യമാക്കിയതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ടൂറിസം രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ട് വരുന്നതാണ് ഇടുക്കി ഡാം പ്രതലത്തിൽ സജ്ജീകരിക്കുന്ന ലേസർ ഷോ. ഇറിഗേഷൻ മ്യൂസിയവും മൾട്ടിപ്ലക്സ് തിയേറ്ററും മൂലമറ്റം പവർ ഹൗസ് മിനിയേച്ചർ പദ്ധതിയും ടൂറിസം രംഗത്ത് ഇടുക്കിയുടെ മുഖച്ഛായ മാറ്റുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഓരോ പഞ്ചായത്തിലും വികസന പ്രവർത്തനങ്ങൾക്കായി ചെലവഴിച്ച തുകയും റിപ്പോർട്ടും മന്ത്രി അവതരിപ്പിച്ചു. വികസന മുന്നേറ്റ യാത്രയുടെ രണ്ടാം ദിനമായ ഇന്നലെ മുനിയറയിൽ എൻ സി പി ജില്ലാ സെക്രട്ടറി അനിൽ കൂവപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. 

റോമിയോ സെബാസ്‌റ്റിയന്‍ മാനേജരായ ജാഥയില്‍ എം.കെ. പ്രിയന്‍ ആണ്‌ വൈസ്‌ ക്യാപ്‌റ്റന്‍. അംഗങ്ങളായ ഷാജി കാഞ്ഞമല, കെ. ജി. സത്യന്‍, കെഎല്‍ ജോസഫ്‌, സുനില്‍ സെബാസ്റ്റ്യന്‍, ഷിജോ തടത്തില്‍, ജയിംസ്‌ മ്ലാക്കുഴി, സിനോജ്‌ വള്ളാടി, സോമന്‍ എസ്‌. നായര്‍, Vk സലിം, (സിപിഎം ഏരിയ കമ്മറ്റി അംഗം), Tp മൽക്ക (കേരള കോൺഗ്രസ് എം), ജോമോൻ പൊടിപാറ (കേരള കോൺഗ്രസ്‌ എം)ബിനു അമ്പാട്ട് (ldf മുനിയറ മേഖല പ്രസിഡന്റ് ), ഷാജി കൊച്ചുപ്പുര (സിപിഐ അടിമാലി മേഖല സെക്രട്ടറി), രമ്യ റെനിഷ്, (ലോക്കൽ സെക്രട്ടറി സിപിഎം), വിൽ‌സൺ മുതുപുന്നക്കൽ,ദേവരാജൻ കുളപ്പുറത് (കേരള കോൺഗ്രസ്‌ എം )പ്രിൻസ് ജോസഫ് (കേരള കോൺഗ്രസ്‌ എം ) തുടങ്ങിയവർ പ്രസംഗിച്ചു. 

കൊന്നത്തടി, അഞ്ചാം മൈൽ, കമ്പിളികണ്ടം പാറത്തോട്, മേലെ ചിന്നാർ, തോപ്രാംകുടി, മുരിക്കാശ്ശേരി എന്നിവിടങ്ങളിൽ ആയിരുന്നു ഇന്നലത്തെ പര്യടനം. സമാപന സമ്മേളനം മുരിക്കാശ്ശേരിയിൽ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്ഘാടനം ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow