കോഴിക്കോട് ജില്ലാ കോടതിയില്‍ വ്യാജ ബോംബ് ഭീഷണി

Mar 10, 2026 - 15:13
 0
കോഴിക്കോട് ജില്ലാ കോടതിയില്‍ വ്യാജ ബോംബ് ഭീഷണി
This is the title of the web page

ജില്ലാ കോടതിയില്‍ വ്യാജ ബോംബ് ഭീഷണി. ജില്ലാ ജഡ്ജിയുടെ ഓഫീസ് ഇമെയിലിലേക്കാണ് ഭീഷണിസന്ദേശമെത്തിയത്.പോലീസും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും നടത്തിയ പരിശോധനയില്‍ ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു. അലക്സ് പോള്‍ മേനോന്‍ @ഔട്ട് ലുക്ക് ഡോട്ട് കോം എന്ന മെയിലില്‍ നിന്നാണ് ബോംബ് ഭീഷണി വന്നത്.നിരപരാധികള്‍ക്ക് നീതി ലഭിക്കാത്ത കോടതി കൊണ്ട് എന്താണ് പ്രയോജനം. ഇതൊരു വ്യാജ ഭീഷണിയല്ല, പരമാവധി നിരപരാധികളെ ഒഴിപ്പിച്ച്‌ സുരക്ഷിതരാക്കാന്‍ മുന്നറിയിപ്പ് നല്‍കുന്നു എന്നതായിരുന്നു മെയിലിലെ ഉള്ളടക്കം. ഇമെയില്‍ സന്ദേശം ലഭിച്ചതിന് പിന്നാലെ തന്നെ കോടതിയിലെ ജീവനക്കാരി പോലീസിനെ വിവരമറിയിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow