എംബിസിഇടി പീരുമേടിൽ അന്താരാഷ്ട്ര വനിതാദിനാഘോഷം സംഘടിപ്പിച്ചു

Mar 10, 2026 - 14:30
 0
എംബിസിഇടി പീരുമേടിൽ അന്താരാഷ്ട്ര വനിതാദിനാഘോഷം സംഘടിപ്പിച്ചു
This is the title of the web page

എംബിസിഇടി പീരുമേടിൽ അന്താരാഷ്ട്ര വനിതാദിനാഘോഷം സംഘടിപ്പിച്ചുകുട്ടിക്കാനം: മാർ ബസേലിയോസ് ക്രിസ്ത്യൻ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി (MBCCET) പീരുമേടിൽ അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികളോടെ ആഘോഷം സംഘടിപ്പിച്ചു. വനിതാ അധ്യാപകരും വിദ്യാർത്ഥിനികളും സജീവമായി പങ്കെടുത്ത പരിപാടി ആവേശകരമായി നടന്നു.രാവിലെ പ്രാർത്ഥനാഗാനത്തോടെ പരിപാടികൾക്ക് തുടക്കമായി. തുടർന്ന് അസിസ്റ്റന്റ് പ്രൊഫസർ ആര്യലക്ഷ്മി സ്വാഗതപ്രസംഗം നടത്തി. സയൻസ് ആൻഡ് ഹ്യൂമാനിറ്റീസ് വിഭാഗം മേധാവി പ്രൊഫസർ ഏലിയാമ്മ വർഗീസ് അധ്യക്ഷ പ്രസംഗം നടത്തി.ചടങ്ങ് പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ശാന്തി രമേഷ്, ഉദ്ഘാടനം ചെയ്ത് വനിതകളുടെ സാമൂഹിക പങ്ക്, വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് സംസാരിച്ചു. തുടർന്ന് വിവിധ അതിഥികൾ ആശംസകൾ അർപ്പിച്ചു. ചടങ്ങിന്റെ ഭാഗമായി കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി Dr.ഉഷസ് മരിയ ജോസഫും സിവിൽ വിഭാഗം മേധാവി പ്രൊഫസർ മിന്റു സാറ ജോർജും ചേർന്ന് വിദ്യാർത്ഥി കൗൺസിലിലെ വനിത പ്രതിനിധികളെ ആദരിച്ചു.പരിപാടിയിൽ പോത്തുപാറ വാർഡ് മെമ്പർ ശ്രീമതി വനിതാ മൂവീസും കോളേജ് ഇന്റെർണൽ അഫയർസ് പ്രൊഫസർ സ്നേഹപ്രിയ സെബാസ്റ്റ്യനും ആശംസകൾ നേർന്നു. അസിസ്റ്റന്റ് പ്രൊഫസർ നീനു ബോബി അവതരിപ്പിച്ച സോളോ സോംഗ് പരിപാടിയെ കൂടുതൽ മനോഹരമാക്കി. തുടർന്ന് വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് സമ്മാനവിതരണവും നടത്തി. വിദ്യാർത്ഥിനി കോർഡിനേറ്റർ കുമാരി ഗൗരി പ്രിൻസ് നന്ദിപ്രസംഗം നടത്തി പരിപാടി സമാപിച്ചു.ഇനാഗുറേഷനിന് ശേഷം കോളേജ് കൗൺസിലർ ശ്രീമതി മിന്റാ മരിയം പെൺകുട്ടികൾക്കായി പ്രചോദനാത്മകമായ ഒരു ബോധവൽക്കരണ ക്ലാസ് നയിച്ചു. ആത്മവിശ്വാസം, സ്വയംപര്യാപ്തത, വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് അവർ സംസാരിച്ചു.വനിതാദിനാഘോഷത്തിന്റെ ഭാഗമായി വിവിധ ഗെയിമുകളും സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചതോടെ പരിപാടി കൂടുതൽ ആവേശകരമായി. വിദ്യാർത്ഥിനികളുടെ സജീവ പങ്കാളിത്തം ചടങ്ങിനെ ശ്രദ്ധേയമാക്കി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow