പീരുമേട്ടിൽ നിയന്ത്രണം നഷ്ടമായ കാർ വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറി അപകടം
പീരുമേട്ടിൽ
നിയന്ത്രണം നഷ്ടമായ കാർ വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറി അപകടംഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. കല്ലാർ പരുന്തുംപാറ റോഡിൽ മുപ്പതേക്കർ റോഡിൽ കളപ്പുരക്കൽ കെ വി തോമസിന്റെ വീട്ടിനു മുൻവശത്തേയ്ക്കാണ് വാഹനം ഇടിച്ചു കയറിയത്.അപകട സമയത്ത് കുടുംബാംഗങ്ങൾ ഉറക്കത്തിൽ ആയിരുന്നു. വലിയ ശബ്ദം കേട്ട് വീട്ടുമുറ്റത്തേക്ക് ഇറങ്ങിയ കുടുംബാംഗങ്ങൾ, വീടിന്റെ മതിൽ തകർത്ത് കാർ വീട്ടുമുറ്റത്ത് ഭിത്തിയിൽ ഇടിച്ചു നിൽക്കുന്നതാണ് കാണുന്നത്.മുറ്റത്ത് പാർക്ക് ചെയ്തിരുന്ന വാഹനത്തിനും കേടുപാടുകൾ പറ്റി. പഴയ പാമ്പനാർ സ്വദേശിക സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപെട്ടത്. കാറിന്റെ നിയന്ത്രണം നഷ്ടമായതാവാം അപകടകാരണമെന്ന് പ്രാഥമിക നിഗമനം. കാർയാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

