കാളികാവില്‍ നാലര കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍
മലപ്പുറം കാളികാവില്‍ വില്‍പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ സ്വദേശി രാഹുല്‍ ആണ് അറസ്റ്റിലായത്.തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. നിലമ്പൂർ ഡിവൈഎസ്പി വി.വി ലതീഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഉച്ചയ്ക്ക് രണ്ടരയോടെ പുറ്റമണ്ണ ആമപൊയിലില്‍ നടത്തിയ പരിശോധനയിലാണ് പ്രതി അറസ്റ്റിലായത്.ഇയാളില്‍ നിന്ന് നാലര കിലോ കഞ്ചാവ് കണ്ടെടുത്തു. അവധിക്കായി നാട്ടില്‍ പോകുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ നാട്ടില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് കഞ്ചാവ് ശേഖരിച്ച് ജില്ലയിലെത്തിച്ച് വില്‍പ്പന നടത്തുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു.

