കായംകുളത്ത് യുവാക്കള്‍ക്ക് നേരെ വധശ്രമം; മൂന്ന് പ്രതികള്‍ അറസ്റ്റില്‍

Mar 10, 2026 - 12:26
 0
കായംകുളത്ത് യുവാക്കള്‍ക്ക് നേരെ വധശ്രമം; മൂന്ന് പ്രതികള്‍ അറസ്റ്റില്‍
This is the title of the web page

മാരകായുധങ്ങളുമായി യുവാക്കളെ ആക്രമിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍.കായംകുളം കൃഷ്ണപുരം ദേശത്തിനകം ഓണമ്പള്ളില്‍ വീട്ടില്‍ ആദില്‍ അഫ്സർ (20), കൃഷ്ണപുരം പുള്ളിക്കണക്ക് കളപ്പുരയ്ക്കല്‍ തെക്കതില്‍ ലക്ഷം വീട്ടില്‍ സക്കീർ എന്ന് വിളിക്കുന്ന മുഹമ്മദ് സഹീർ(21), പത്തിയൂർ എരുവ പടിഞ്ഞാറ് കുറ്റിത്തറ കിഴക്കതില്‍ അജ്മല്‍ (20) എന്നിവരെയാണ് കായംകുളം പോലീസ് പിടികൂടിയത്.കല്ലേലിഭാഗം സ്വദേശിയായ യുവാവിനേയും സുഹൃത്തുക്കളേയും മാരകായുധങ്ങള്‍ ഉപയോഗിച്ച്‌ ആക്രമിക്കുകയും തലയ്ക്ക് മാരകമായി പരിക്കേല്‍പ്പിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്.ഈമാസം ആറിന് പുലർച്ചെ കായംകുളം ഒഎൻകെ ജംഗ്ഷനിലെ ചായക്കടയ്ക്കു മുന്നിലായിരുന്നു കേസിനാസ്പദമായ സംഭവം. സ്ഥലത്തു വച്ചുണ്ടായ തർക്കത്തെ തുടർന്ന് പ്രതികള്‍ കൂട്ടമായി യുവാക്കള്‍ താമസിക്കുന്ന ലോഡ്ജിലെത്തി അവരെ വിളിച്ചിറക്കി ആക്രമിക്കുകയായിരുന്നു. സംഭവ ശേഷം ഒളിവില്‍ പോയ പ്രതികളെ കോതമംഗലത്തു നിന്നാണ് കായംകുളം പോലീസ് പിടികൂടിയത്.കേസിലെ രണ്ടാം പ്രതിയായ ആദില്‍ അഫ്സർ വള്ളികുന്നം, കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനുകളില്‍ അടിപിടി കേസുകളില്‍ പ്രതിയാണന്ന് പോലീസ് പറഞ്ഞു. കായംകുളം ഡിവൈഎസ്പി ബിനുകുമാറിന്റെ മേല്‍നോട്ടത്തില്‍ സിഐ അരുണ്‍ ഷാ, എസ്‌ഐ രതീഷ് ബാബു, എഎസ്‌ഐ ഹരി, സിപിഒമാരായ അഖില്‍ മുരളി, സബീഷ്, സോനു ജിത്ത്, അനു, അനന്തകൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow