കേരള ടെക്സ്റ്റയിൽ & ഗാർമെന്റ്സ് ഡീലേഴ്സ് അസോസിയേഷൻ കട്ടപ്പന മേഖലയുടെ ആഭിമുഖ്യ ത്തിൽ വനിത ദിന ആഘോഷവും ഇഫ്താർ സംഗമവും നടന്നു. കട്ടപ്പന നഗരസഭ വൈസ് ചെയർപേഴ്സൺ ലീലാമ്മ ബേബി യോഗം ഉദ്ഘാടനം ചെയ്തു.

Mar 9, 2026 - 14:05
 0
കേരള ടെക്സ്റ്റയിൽ & ഗാർമെന്റ്സ് ഡീലേഴ്സ് അസോസിയേഷൻ  കട്ടപ്പന മേഖലയുടെ ആഭിമുഖ്യ
ത്തിൽ വനിത ദിന ആഘോഷവും ഇഫ്താർ സംഗമവും നടന്നു. കട്ടപ്പന നഗരസഭ വൈസ് ചെയർപേഴ്സൺ  ലീലാമ്മ ബേബി യോഗം ഉദ്ഘാടനം  ചെയ്തു.
This is the title of the web page

കേരള ടെക്സ്റ്റയിൽ & ഗാർമെന്റ്സ് ഡീലേഴ്സ് അസോസിയേഷൻ കട്ടപ്പന മേഖലയുടെ ആഭിമുഖ്യത്തിൽ വനിത ദിന ആഘോഷവും ഇഫ്താർ സംഗമവും നടന്നു. കട്ടപ്പന നഗരസഭ വൈസ് ചെയർപേഴ്സൺ ലീലാമ്മ ബേബി യോഗം ഉദ്ഘാടനം ചെയ്തു.അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചാണ് കട്ടപ്പന മേഖലയിലെ KTGA വനിതാ വിംഗിന്റെ നേതൃത്വത്തിൽ വനിതാ ദിനാഘോഷവും ഇഫ്താർ സംഗമവും നടത്തിയത്. റോട്ടറി ക്ലബ്ബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന യോഗത്തിൽ KTGA കട്ടപ്പന യൂണിറ്റ് പ്രസിഡണ്ട് അഞ്ചു അനീഷ് അധ്യക്ഷയായിരുന്നു.കട്ടപ്പന നഗരസഭ വൈസ് ചെയർപേഴ്സൺ ശ ലീലാമ്മ ബേബി യോഗം ഉദ്ഘാടനം ചെയ്തു.സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും സിനിമാ താരവുമായ കുമാരി ദേവനന്ദ രതീഷ് മുഖ്യ അതിഥി ആയിരിന്നു. 150 ഓളം ഭിന്നശേഷിക്കാരായ വനിതകളെ സംരക്ഷിക്കുന്ന നരിയമ്പാറയിലെ അസീസി സ്നേഹാശ്രമത്തിലെ സിസ്റ്റേഴ്സിനെ ഉപഹാരങ്ങൾ നൽകി ആദരിച്ചു മുതിർന്ന വനിതാ വസ്ത്ര വ്യാപാരികളെ ആദരിക്കുകയും ഇഫ്ത്താർ സംഗമം നടത്തുകയും ചെയ്തു യോഗത്തിൽകട്ടപ്പന മേഖല പ്രസിഡണ്ട് സന്തോഷ് ദേവസ്യ , വനിതാ ദിന സന്ദേശം നൽകി. ജില്ലാ സെക്രട്ടറി അഹമ്മദ് കബീർ മുഖ്യ പ്രഭാഷണo നടത്തി . മേഖല സെകട്ടറി അലന്റ് നിരവത്ത്ജില്ല ജോയിന്റ് സെക്രട്ടറി സൈജോ ഫിലിപ്പ് ട്രഷറർ . ജീവാ തോമസ് ,യൂണിറ്റ് സെക്രട്ടറി ജസ്ന നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.കട്ടപ്പന മേഖലയിലെ എല്ലാ വസ്ത്ര വ്യാപാരികളും ചടങ്ങിൽപങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow