*ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ജനകീയമാകണം: മന്ത്രി റോഷി അഗസ്റ്റിന്‍* മൂലമറ്റം എക്‌സൈസ് റേഞ്ച് ഓഫീസ് നിര്‍മ്മാണത്തിന് തുടക്കം

Mar 6, 2026 - 15:27
 0
*ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ജനകീയമാകണം: മന്ത്രി റോഷി അഗസ്റ്റിന്‍*
മൂലമറ്റം എക്‌സൈസ് റേഞ്ച് ഓഫീസ് നിര്‍മ്മാണത്തിന് തുടക്കം
This is the title of the web page

ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ജനകീയമാകണം: മന്ത്രി റോഷി അഗസ്റ്റിന്‍*

*മൂലമറ്റം എക്‌സൈസ് റേഞ്ച് ഓഫീസ് നിര്‍മ്മാണത്തിന് തുടക്കം* ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ജനകീയമാകണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. മൂലമറ്റം എക്‌സൈസ് റേഞ്ച് ഓഫീസിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തണം. വളര്‍ന്നുവരുന്ന കുട്ടികളെയും യുവജനങ്ങളെയും ലഹരിയുടെയും രാസലഹരിയുടെയും പിടിയില്‍ നിന്ന് മോചിപ്പിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. ജനകീയമായ മാറ്റത്തിലൂടെയാണ് എക്‌സൈസ് വകുപ്പിനും ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് മന്ത്രി പറഞ്ഞു.മൂലമറ്റം എക്‌സൈസ് റേഞ്ച് ഓഫീസിന്റെ പുതിയ കെട്ടിടം നിര്‍മ്മാണം ആരംഭിക്കുന്നതിലൂടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിക്കുന്നതിനോടൊപ്പം ഗ്രാമീണപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനും കര്‍ശന പരിശോധന നടത്തുന്നതിനുമുള്ള വലിയ സാധ്യതയാണ് തുറക്കുന്നതെന്നും മന്ത്രി പറഞ്ഞു.കരിങ്കുന്നം, ആലക്കോട്, മുട്ടം, വെള്ളിയാമറ്റം, കുടയത്തൂര്‍, ഉടുമ്പന്നൂര്‍, ഇലപ്പള്ളി, അറക്കുളം എന്നീ എട്ടു വില്ലേജുകള്‍ ഉള്‍പ്പെടുത്തിയാണ് മൂലമറ്റം എക്‌സൈസ് റേഞ്ച് ഓഫീസ് രൂപീകരിച്ചത്. വെള്ളിയാമറ്റം പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ കലയന്താനിയിലുണ്ടായിരുന്ന സ്ഥലം എക്‌സൈസിന് വിട്ടുനല്‍കിയാണ് കെട്ടിടം നിര്‍മ്മിക്കുന്നത്.വിശിഷ്ട സേവനത്തിനുള്ള 2024ലെ മുഖ്യമന്ത്രിയുടെ എക്‌സൈസ് മെഡലുകള്‍ കരസ്ഥമാക്കിയ പീരുമേട് എക്‌സൈസ് റേഞ്ച് ഓഫീസ് അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബി.രാജ്കുമാര്‍, ഇടുക്കി സ്‌പെഷ്യല്‍ സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസര്‍ എന്‍.കെ സിജുമോന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.കലയന്താനി കൊന്താലപള്ളി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജീവ് ഭാസ്‌കര്‍ അധ്യക്ഷത വഹിച്ചു. വെളളിയാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി അജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാത്യു കക്കുഴിയില്‍,ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ രാജു ഓടയ്ക്കല്‍, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് അംഗം ജസ്റ്റി സാബു,വെളളിയാമറ്റം ഗ്രാമപഞ്ചായത്ത് അംഗം കെ.എസ് ജോണ്‍, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പ്രിന്‍സ് ബാബു,പിഡബ്ല്യുഡി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷെല്ലി ജെയിംസ്, ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ എസ്.കൃഷ്ണകുമാര്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍,വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.മൂലമറ്റം എക്‌സൈസ് റേഞ്ച് ഓഫീസിന്റെ നിര്‍മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിച്ച് സംസാരിക്കുന്നു മൂലമറ്റം എക്‌സൈസ് റേഞ്ച് ഓഫീസിന്റെ നിര്‍മാണോദ്ഘാടന ശിലാഫലകം ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജീവ് ഭാസ്‌കര്‍ അനാച്ഛാദനം ചെയ്യുന്നു

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow