അടിസ്ഥാന സൗകര്യ വികസനത്തിനും സാമൂഹിക സുരക്ഷയ്ക്കും ഊന്നൽ നൽകി നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിന്റെ പുതിയ സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. റോഡ് വികസനം, മാലിന്യ സംസ്കരണം, ടൂറിസം, പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ക്ഷേമം എന്നിവയ്ക്ക് വലിയ പ്രാധാന്യം നൽകുന്നതാണ് ഭരണസമിതി പ്രഖ്യാപിച്ച പദ്ധതികൾ.

Mar 6, 2026 - 15:07
 0
അടിസ്ഥാന സൗകര്യ വികസനത്തിനും സാമൂഹിക സുരക്ഷയ്ക്കും ഊന്നൽ നൽകി നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിന്റെ പുതിയ സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. റോഡ് വികസനം, മാലിന്യ സംസ്കരണം, ടൂറിസം, പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ക്ഷേമം എന്നിവയ്ക്ക് വലിയ പ്രാധാന്യം നൽകുന്നതാണ് ഭരണസമിതി പ്രഖ്യാപിച്ച പദ്ധതികൾ.
This is the title of the web page

അടിസ്ഥാന സൗകര്യ വികസനത്തിനും സാമൂഹിക സുരക്ഷയ്ക്കും ഊന്നൽ നൽകി നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിന്റെ പുതിയ സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. റോഡ് വികസനം, മാലിന്യ സംസ്കരണം, ടൂറിസം, പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ക്ഷേമം എന്നിവയ്ക്ക് വലിയ പ്രാധാന്യം നൽകുന്നതാണ് ഭരണസമിതി പ്രഖ്യാപിച്ച പദ്ധതികൾ.പട്ടികജാതി വികസനത്തിനായി 90 ലക്ഷം രൂപയും പട്ടികവർഗ വികസനത്തിനായി 4 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് 22 ലക്ഷം രൂപയും വയോജന പദ്ധതികൾക്കായി 25 ലക്ഷം രൂപയും നീക്കിവച്ചു.മാലിന്യമുക്ത പഞ്ചായത്ത് എന്ന ലക്ഷ്യത്തോടെ വിപുലമായ പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള മാലിന്യശേഖരണവും ശാസ്ത്രീയ സംസ്കരണവും ശക്തമാക്കുന്നതിനൊപ്പം ശുചിത്വ പ്രവർത്തനങ്ങൾക്കായി പ്രത്യേക ഫണ്ടും അനുവദിച്ചു.ഗ്രാമപഞ്ചായത്തിലെ റോഡുകളുടെ പരിപാലനത്തിനും വികസനത്തിനുമായി 72 ലക്ഷം രൂപയാണ് മാറ്റിവച്ചിരിക്കുന്നത്. കുടിവെള്ള വിതരണം മെച്ചപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി 75 ലക്ഷം രൂപ വേറെയും വകയിരുത്തിയിട്ടുണ്ട്.വിദ്യാഭ്യാസ, യുവജന ക്ഷേമ പ്രവർത്തനങ്ങൾക്കും ബജറ്റിൽ അർഹമായ പരിഗണന ലഭിച്ചു.യുവതലമുറയെ ലക്ഷ്യമിട്ടുള്ള ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികൾക്കായി 50,000 രൂപ അനുവദിച്ചു. വികസന പ്രവർത്തനങ്ങൾ കൃത്യസമയത്ത് പൂർത്തിയാക്കുമെന്നും സാമൂഹിക ക്ഷേമ പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കുമെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പഞ്ചായത്ത് ഭരണസമിതി വ്യക്തമാക്കി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow