പിക്കപ്പ് വാന്‍ കൊക്കയിലേക്ക് മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്

Mar 6, 2026 - 14:30
 0
പിക്കപ്പ് വാന്‍ കൊക്കയിലേക്ക് മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്
This is the title of the web page

മുണ്ടക്കയത്ത് പിക്കപ്പ് വാന് നിയന്ത്രണംവിട്ട് കാറിലും ബൈക്കിലും ഇടിച്ചു 250 അടി താഴ്ചയിലേക്ക് മറിഞ്ഞു.അപകടത്തില്‍ ഒഡീഷ സ്വദേശികളായ രണ്ടുപേര്ക്ക് പരിക്കേറ്റു.ദേശീയപാതയില് മുണ്ടക്കയം 35-ാം മൈല് മരുതുംമൂടിന് സമീപം രാവിലെ 10.30നാണു സംഭവം. ചങ്ങനാശേരിയില് നിന്ന് മൈദയുമായി കുമളി ഭാഗത്തേക്ക് പോയ പിക്കപ്പ് വാന് പെരുവന്താനം ഭാഗത്തുനിന്നു വന്ന ബൈക്കിലും കാറിലുമിടിച്ചശേഷം റോഡിന്റെ വശത്തെ ബാരിക്കേഡും തകര്ത്ത് മറിയുകയായിരുന്നു.അപകടത്തില് പരിക്കേറ്റവര് പിക്കപ്പ് വാനിന്റെ ഡ്രൈവറും ക്ലീനറുമാണ്. ഇവരെ മുണ്ടക്കയം മെഡിക്കല് ട്രസ്റ്റ് ആശുപത്രിയില് പ്രവേശിപ്പിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow