അങ്കമാലിയിലെ അപകടം ; ജാസ്‌ലിയ ജോൺസിനെ വാഹനം ഇടിപ്പിച്ച് കൊലപെടുത്തിയ പ്രതി ഡോക്ടർ സിറിയക് പി ജോർജ് വാഗമണ്ണിൽ അറസ്റ്റിൽ .

Mar 6, 2026 - 13:01
 0
അങ്കമാലിയിലെ അപകടം ; ജാസ്‌ലിയ ജോൺസിനെ വാഹനം ഇടിപ്പിച്ച് കൊലപെടുത്തിയ പ്രതി ഡോക്ടർ സിറിയക് പി ജോർജ് വാഗമണ്ണിൽ അറസ്റ്റിൽ .
This is the title of the web page

ജാസ്‌ലിയ ജോൺസിനെ വാഹനം ഇടിപ്പിച്ച് കൊലപെടുത്തിയ പ്രതി ഡോക്ടർ സീറീയക് പി ജോർജ് കസ്റ്റഡിയിൽ.മഹീന്ദ്ര XUV 700 വാഹനമാണ് ജാസ്‌ലിയയെ ഇടിച്ചത്. കഴിഞ്ഞ ഫെബ്രുവരി 28നാണ് അപകടം നടന്നത്. ഈ വാഹനം പൊലീസ് കണ്ടെത്തിയിരുന്നു. തുറവൂരിൽ നിന്നുമാണ് കണ്ടെത്തിയത്. ജാസ്‌ലിയയെ ഇടിച്ച് തെറിപ്പിച്ചതിന് ശേഷം വാഹനം നിർത്താതെ പോകുകയായിരുന്നു.വാഗമൺ പോലിസ് ആണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.സിറിയക്കിനെ അങ്കമാലി പോലീസിന് കൈമാറും.

എടവനക്കാട് സ്വദേശിയായ ജാസ്‌ലിയ അങ്കമാലി മോണിങ് സ്റ്റാർ കോളജിലെ രണ്ടാം വർഷ ബി.കോം വിദ്യാർഥിനിയായിരുന്നു. പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്തിരുന്ന ജാസ്‌ലിയ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അങ്കമാലി ടെൽക് ജങ്ഷനിൽ വെച്ച് അപകടത്തിൽപ്പെട്ടത്. കാർ ഇടിച്ചുണ്ടായ അപകടത്തിൽ ജാസ്‌ലിയയുടെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന അങ്കമാലി പൊലീസാണ് ജാസ്‌ലിയയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പരുക്ക് അതീവ ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സക്കായി രാജഗിരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ഡോക്ടർമാരുടെ തീവ്രശ്രമങ്ങൾക്കും ജാസ്‌ലിയയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായില്ല. ചൊവ്വാഴ്ച പുലർച്ചെ 6.38ന് മസ്‌തിഷ്‌ക മരണം സ്‌ഥിരീകരിക്കുകയായിരുന്നു.അവയവ ദാനത്തിലൂടെ നാല് പേർക്ക് പുതുജീവൻ നൽകിയാണ് ജാസ്‌ലിയ യാത്രയായത്.

What's Your Reaction?

like

dislike

love

funny

angry

sad

wow