കിടപ്പുമുറിയിലെ എസിയില്‍ നിന്നും ശബ്ദവും അനക്കവും; തുറന്ന് നോക്കിയപ്പോള്‍ അഞ്ച് പാമ്പുകള്‍; ശ്രീകാര്യത്ത് നടന്നത്

Mar 5, 2026 - 14:46
 0
കിടപ്പുമുറിയിലെ എസിയില്‍ നിന്നും ശബ്ദവും അനക്കവും; തുറന്ന് നോക്കിയപ്പോള്‍ അഞ്ച് പാമ്പുകള്‍; ശ്രീകാര്യത്ത് നടന്നത്
This is the title of the web page

കിടപ്പുമുറിയിലെ എയർ കണ്ടീഷനുള്ളില്‍ നിന്നും അഞ്ചോളം പാമ്പുകളെ പിടികൂടി. ശ്രീകാര്യം ചെറുവയ്‌ക്കല്‍ താമസിക്കുന്ന ടെക്നോപാർക്ക് ജീവനക്കാരനായ മാധവ്.ജെ. പണിക്കരുടെ വീട്ടില്‍ നിന്നുമാണ് പാമ്പിനെ പിടികൂടിയത്.ബുധനാഴ്ച രാത്രിയാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയ മാധവ്, കിടപ്പുമുറിയുടെ വാതില്‍ തുറന്നപ്പോള്‍ എസിയുടെ താഴ്വശത്ത് ഒരു വാല്‍ മറയുന്നത് കണ്ടു. സംശയം തോന്നി എസിക്ക് സമീപം ചെന്നപ്പോള്‍ എ ചെറിയ ശബ്ദം കേള്‍ക്കുകയും ചെയ്തു. ടോർച്ച്‌ അടിച്ചു നോക്കിയപ്പോള്‍ പാമ്പിനെ കണ്ടെത്തുകയായിരുന്നു.തുടർന്ന് വനം വകുപ്പിലെ സ്നേക്ക് ക്യാച്ചർ ഗൗതവും എസി ടെക്നീഷ്യനും ചേർന്ന് ഒന്നര മണിക്കൂർ പരിശ്രമിച്ചാണ് പാമ്പിനെ പിടികൂടിയത്. എസിയുടെ ഔട്ടർ വാട്ടർ പൈപ്പിനു സമീപം ചുമരില്‍ ഉണ്ടാക്കിയ ദ്വാരത്തിലൂടെയായിരുന്ന ഇവ എസിക്കുള്ളില്‍ എത്തിയത്. അഞ്ച് പാമ്പില്‍ 4 എണ്ണത്തിനെ പിടികൂടിയെങ്കിലും ഒരെണ്ണം ഔട്ടർ പൈപ്പിലൂടെ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു.കൊബേറി അഥവാ വില്ലൂന്നി എന്ന വിഭാഗത്തിലെ വിഷമില്ലാത്ത പാമ്പ് ആണിതെന്നും മരചില്ലകള്‍ വീടിന്റെ ടെറസ്സില്‍ താഴ്ന്നു കിടന്നതാണ് ഇവ കയറാൻ ഇടയാക്കിയതെന്നും സ്നേക്ക് ക്യാച്ചർ പറഞ്ഞു. പിടികൂടിയ പാമ്പുകളെ പിന്നീട് ദൂരെയുള്ള ആള്‍പാർപ്പില്ലാത്ത തുറസ്സായ കുറ്റി കാട്ടിലേക്ക് തുറന്നു വിട്ടു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow