ഇരട്ടയാർ വില്ലേജ് ഓഫീസ് ആയുർവേദ ആശുപത്രി എന്നിവിടങ്ങളിൽ മോഷണം
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നത്. ഇരട്ടയാർ വില്ലേജ് ഓഫീസ്, ആയുർവേദ ആശുപത്രി എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. രണ്ട് ഓഫീസുകളുടെയും പൂട്ട് തകർത്താണ് മോഷ്ടാവ് ഉള്ളിൽ കയറിയത്. വില്ലേജ് ഓഫീസിൽ നിന്നും കമ്പ്യൂട്ടറിന്റെ ഹാർഡ് ഡിസ്ക് അപഹരിച്ചു . ആയുർവേദ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന 25 കുപ്പിയോളം അരിഷ്ടവും നഷ്ടപ്പെട്ടിട്ടുണ്ട്. ഇരുവരുടെയും പരാതിയിൽ കട്ടപ്പന പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധർ, ഡോഗ് സ്കോഡ് അടക്കമുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി. രാവിലെ വില്ലേജ് ഓഫീസും ആശുപത്രിയും തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് ഗ്രാമപഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചു. കട്ടപ്പന പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.

