കട്ടപ്പന നഗരസഭയിലെ 14, 15, 16 വാര്‍ഡുകളില്‍ പൂര്‍ത്തീകരിച്ച റോഡുകള്‍ ഉള്‍പ്പെടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടന്നു. പുളിയൻ മലയിൽ നടന്ന പരിപാടി ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.

Mar 4, 2026 - 12:02
 0
കട്ടപ്പന നഗരസഭയിലെ 14, 15, 16 വാര്‍ഡുകളില്‍ പൂര്‍ത്തീകരിച്ച റോഡുകള്‍ ഉള്‍പ്പെടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടന്നു. പുളിയൻ മലയിൽ  നടന്ന പരിപാടി ജല വിഭവ വകുപ്പ് മന്ത്രി  റോഷി അഗസ്റ്റിൻ  ഉദ്ഘാടനം ചെയ്തു.
This is the title of the web page

കട്ടപ്പന നഗരസഭയിലെ 14, 15, 16 വാര്‍ഡുകളില്‍ പൂര്‍ത്തീകരിച്ച റോഡുകള്‍ ഉള്‍പ്പെടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടന്നു. പുളിയൻ മലയിൽ നടന്ന പരിപാടി ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.കട്ടപ്പന നഗരസഭയിലെ 14, 15, 16 വാര്‍ഡുകളില്‍ പൂര്‍ത്തീകരിച്ച റോഡുകള്‍ ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനംചെയ്തു. ബജറ്റില്‍ പ്രഖ്യാപിച്ച 20 കോടിയുടെ കട്ടപ്പന ടൂറിസം ഹബ്ബില്‍ പുളിയൻമലയെ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. പുളിയന്‍മലയുടെ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി കട്ടപ്പന നഗരത്തിന്റെ പ്രധാന കേന്ദ്രമാക്കി മാറ്റും.മലയോര ഹൈവേയുടെ മൂന്നാം റീച്ചായ കട്ടപ്പന–പുളിയന്‍മല റൂട്ടിന്റെ ടെന്‍ഡര്‍ പൂര്‍ത്തിയായി. 44 കോടി രൂപ മുതല്‍മുടക്കിലാണ് നിര്‍മാണം. ബജറ്റില്‍ പ്രഖ്യാപിച്ച മറ്റൊരു പ്രധാന പദ്ധതിയായ കട്ടപ്പന- തേനി തുരങ്കപാത ജില്ലയുടെ വികസന മുന്നേറ്റത്തിന് വഴിതെളിക്കും. എല്‍ഡിഎഫ് സര്‍ക്കാരിനുകീഴില്‍ മുന്നേറിയതായും മന്ത്രി പറഞ്ഞു.പുളിയന്‍മലയില്‍ നടന്ന യോഗത്തില്‍ നഗരസഭ കൗണ്‍സിലര്‍ വി ആര്‍ സജി അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ എസ് മോഹനന്‍, കേരള കോണ്‍ഗ്രസ് എം സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയംഗം അഡ്വ. മനോജ് എം തോമസ്, നേതാക്കളായ എം സി ബിജു, എസ് എസ് പാല്‍രാജ്, കെ എ മണി, ബിന്ദുലത രാജു, മഞ്ജു സുരേഷ്, എ രാജ, എന്‍ രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.എംഎല്‍എ ഫണ്ടില്‍നിന്ന് 40 ലക്ഷം രൂപ മുതല്‍മുടക്കില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച കളരിക്കല്‍പ്പടി–ആനകുത്തി റോഡ്, കൗണ്‍സിലര്‍ വി ആര്‍ സജിയുടെ വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 20 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച ആനകുത്തി–അപ്പാപ്പന്‍പടി റോഡ്, എംഎല്‍എ ഫണ്ടില്‍നിന്ന് 45 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മാണം ആരംഭിച്ച ശിവലിംഗ പളിയക്കുടി–കടുക്കാസിറ്റി റോഡ്, 25 ലക്ഷം ചെലവഴിച്ച് നിര്‍മിക്കുന്ന അമ്പലമേട്–അമ്പലപ്പാറ–വട്ടുകുന്നേല്‍പ്പടി റോഡ്, മന്ത്രി ഒ ആര്‍ കേളുവിന്റെ ഇടപെടലില്‍ പട്ടികജാതി, വര്‍ഗ വികസന വകുപ്പില്‍നിന്ന് അനുവദിച്ച ഒരുകോടി രൂപ ചെലവഴിച്ചുള്ള ശിവലിംഗക്കുടി നഗറിന്റെ നവീകരണം എന്നീ പദ്ധതികളാണ് മന്ത്രി ഉദ്ഘാടനംചെയ്തത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow