മൂന്നാം നിലയിലെ സണ്‍ഷെയ്ഡില്‍ അബോധാവസ്ഥയില്‍ രോഗി; മുള്‍മുനയില്‍ ജനം
ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ആശുപത്രിയുടെ മൂന്നാംനിലയിലെ സണ്‍ഷെയ്ഡിലേക്ക് ഇറങ്ങിയ രോഗി ജനങ്ങളെയും ആശുപത്രി അധികൃതരെയും ഞെട്ടിച്ചു.വെസ്റ്റ്ഫോർട്ട് ആശുപത്രിയില്‍ ഇന്നലെ രാത്രി ഒമ്ബതരയോടെയാണു സംഭവം.ആശുപത്രിയിലെ സൈക്യാട്രി വിഭാഗത്തില്‍ ചികിത്സയിലായിരുന്നയാള്‍ മൂന്നാം നിലയുടെ സണ്‍ ഷെയ്ഡിലേക്ക് ഇറങ്ങുകയായിരുന്നു. ഡോക്ടർ സെഡേഷൻ കൊടുത്തിരുന്നതിനാല്‍ അഗ്നിശമന സേനാംഗങ്ങള്‍ എത്തുമ്ബോള്‍ ഇയാള്‍ സണ്‍ഷെയ്ഡില്‍ അബോധാവസ്ഥയിലായിരുന്നു. വീതികുറഞ്ഞ സണ്‍ഷെയ്ഡില്‍നിന്ന് എപ്പോള്‍ വേണമെങ്കിലും താഴേക്കു വീഴുന്നരീതിയിലാണു കിടന്നിരുന്നത്.സേനാംഗങ്ങള്‍ കോണിവച്ചു കയറി അടുത്തെത്തിയപ്പോള്‍ ഇയാള്‍ ഉണരുകയും പരിഭ്രാന്തനാകുകയും ചെയ്തു. തുടർന്ന് ഇയാളെ അതിസാഹസികമായി കീഴ്പ്പെടുത്തി റെസ്ക്യൂ നെറ്റ്, റോപ്പ് എന്നിവ ഉപയോഗിച്ചു സുരക്ഷിതമായി താഴേക്ക് ഇറക്കുകയായിരുന്നു.ക്ഷാപ്രവർത്തനത്തില്‍ ഓഫീസർമാരായ കെ. ശിവദാസൻ, വി.വി.ജിമോദ് വി.വി, സി.ജി. ആദർശ് , സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം.ജി. രാജേഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അരുണ്‍കുമാർ, സന്ദീപ്, സുധൻ, സജീഷ്, പ്രതീഷ്, ഷജിൻ, ഹോം ഗാർഡ് വിജയൻ, മുരളീധരൻ എന്നിവർ പങ്കെടുത്തു. സ്റ്റേഷൻ ഓഫീസർ ബി. വൈശാഖ് നേതൃത്വം നല്കി.

