KSRTC ഓപ്പ്റേറ്റിംഗ് സെൻ്ററിന് രാഷ്ട്രീയ പക പോക്കലിൻ്റെ പേരിൽ ജില്ലാ പഞ്ചായത്ത് എതിര് നിൽക്കുന്നു എന്നത് വാസ്തവ വിരുദ്ധമെന്നും നിയമസഭ ഇലക്ഷൻ മുന്നിൽ കണ്ടുകൊണ്ടുള്ള മന്ത്രിയുടെയും LDF ൻ്റെയും രാഷ്ട്രിയ നാടകം പൊതുജനം തിരിച്ചറിയണമെന്നും- ജില്ലാ പഞ്ചായത്ത് ഭരണസമിതി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
KSRTC ഓപ്പ്റേറ്റിംഗ് സെൻ്ററിന് രാഷ്ട്രീയ പക പോക്കലിൻ്റെ പേരിൽ ജില്ലാ പഞ്ചായത്ത് എതിര് നിൽക്കുന്നു എന്നത് വാസ്തവ വിരുദ്ധമെന്നും നിയമസഭ ഇലക്ഷൻ മുന്നിൽ കണ്ടുകൊണ്ടുള്ള മന്ത്രിയുടെയും LDF ൻ്റെയും രാഷ്ട്രിയ നാടകം പൊതുജനം തിരിച്ചറിയണമെന്നും- ജില്ലാ പഞ്ചായത്ത് ഭരണസമിതി വാർത്താസമ്മേളനത്തിൽ അറിയിച്ചു.KSRTC ഓപ്പ്റേറ്റിംഗ് സെൻ്ററിന് രാഷ്ട്രീയ പക പോക്കലിൻ്റെ പേരിൽ ജില്ലാ പഞ്ചായത്ത് ഭരണ സമിതി എതിര് നിൽക്കുന്നു എന്നത് വാസ്തവ വിരുദ്ധമെന്നും നിയമസഭ ഇലക്ഷൻ മുന്നിൽ കണ്ടുകൊണ്ടുള്ള മന്ത്രി റോഷി അഗസ്റ്റിൻ്റെയും സി.വി വർഗ്ഗീസിൻ്റെയും രാഷ്ട്രിയ നാടകം പൊതുജനം തിരിച്ചറിയണമെന്നും ജില്ലാ പഞ്ചായത്ത് ഭരണസമിതി. 2015-20 ലെ യു.ഡി.എഫ് ഭരണ സമിതിയുടെ അവസാന സമയമാണ് ചെറുതോണി ബസ്റ്റാൻ്റ് നിർമാണവുമായ് ജില്ലാ പഞ്ചായണ് മുന്നോട്ട് വരുന്നത്. ഇതിനു ശേഷം വന്ന LDF ഭരണസമിതിയ്ക്ക് ഇതിൻ്റെ നിർമാണം പൂർത്തികരിക്കുവാൻ സാധിച്ചില്ലാ എന്നുള്ളതാണ് അടിസ്ഥാനപരമായ പ്രശ്നം.2020-25 ലെ LDF ജില്ലാ പഞ്ചായത്ത് ഭരണസമിതി 10-11-22 ൽ ബസ്റ്റാൻ്റ് തുറന്ന് നൽകുന്നതിന് അംഗികാരം നൽകണമെന്ന് ആവിശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് സെക്രട്ടറി 15-10-22 ലെ ജില്ലാ പഞ്ചായത്തിൻ്റെ 9/1 നമ്പർ തിരുമാനപ്രകാരം ആർ.ടി.ഒ യ്ക്ക് കത്തു നൽകുകയും ഇതിനു ശേഷം 4 -5 -23 ൽ Re - minder നൽകുകയും ചെയ്തു. ഈ കത്തിന് മറുപടി പോലും നൽകുവാൻ തയ്യറായിട്ടില്ല. RTO യുടെ അംഗികാരം വാങ്ങാൻ LDF ഭരണസമിതിയ്ക്ക് സാധിച്ചില്ല.ബസ് സ്റ്റാൻഡ് & കംഫർട്ട് സ്റ്റേഷൻ എന്നിവയുടെ നടത്തിപ്പിനായ് വാഴത്തോപ്പ് ഗ്രാമ പഞ്ചായത്തിന് കരാർ വെച്ച് കൈമാറുന്നതിന് 11- 6 - 24 ലെ ജില്ലാ പഞ്ചായത്ത് കമ്മറ്റി തിരുമാനിക്കുന്നു. ഇതിനു ശേഷം 1-7-24 ലെ കമ്മറ്റിയിൽ നടത്തിപ്പ് അവകാശം വാഴത്തോപ്പ് ഗ്രാമ പഞ്ചായത്തിന് കൈമാറുന്നതുമായ് ബന്ധപ്പെട്ട് ഏർപ്പെടെണ്ട കരാറും വ്യവസ്ഥകളും ചർച്ച ചെയ്ത് അംഗികരിക്കുകയും പകർപ്പ് പഞ്ചായത്തിന് കൈമാറുകയും ചെയ്യുന്നു.ഇവിടെയാണ് രാഷ്ട്രിയ ഇരട്ടത്താപ്പ് കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണസമിതിയും വാഴത്തോപ്പ് പഞ്ചായത്ത് ഭരണസമിതിയും LDF നേത്യത്വത്തിൽ ഉള്ളതായിട്ടും ജില്ലാ പഞ്ചായത്തിനും ഗ്രാമ പഞ്ചായത്തിനും വികസന കാര്യങ്ങളിൽ ഒരേ നിലപാട് സ്വീകരിക്കാൻ സാധിച്ചില്ല.പഞ്ചായത്ത് രാജ് ആക്ട് പ്രകാരം ബസ് സ്റ്റാൻഡുകളുടെ നടത്തിപ്പ് അവകാശങ്ങൾ പഞ്ചായത്തുകൾക്കും മുൻസിപ്പാലിറ്റികൾക്കും മാത്രാമാണ് . ഒരു വർഷം മുമ്പെടുത്ത തിരുമാനം നടപ്പിലാക്കാൻ സാധിക്കാത്ത കഴിഞ്ഞ LDF ഭരണ സമിതി തികഞ്ഞ പരാജയമായിരുന്നു.ചെറുതോണി ബസ് സ്റ്റാൻഡ് സമയ ബന്ധിതമായ് തുറന്നു കൊടുക്കണമെന്ന് ആവിശ്യപ്പെട്ട് 29-1-2026 ലെ മന്ത്രിയുടെ കുറിപ്പിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ 31 -1- 2026 ൽ യോഗം വിളിക്കുന്നു. പിന്നിട് ചില എതിർപ്പുകളെ തുടർന്ന് മാറ്റിവയ്ക്കുന്നു.ജില്ലാ പഞ്ചായത്തിൻ്റെ ആസ്തിയിലുള്ള ബസ് സ്റ്റാൻഡ് നിർമാണം പണി പൂർത്തികരിച്ചാൽ ഉദ്ഘാടനത്തിനായ് യോഗം വിളിക്കേണ്ടത് ജില്ലാ പഞ്ചായത്ത് ഭരണസമിതിയാണ്. ജില്ലാ പഞ്ചായത്ത് ഭരണ സമിതി യോഗം വിളിക്കുമ്പോൾ വരേണ്ടയാളാണ് സ്ഥലം MLA. ചുരുക്കത്തിൽ പറഞ്ഞാൽ ഇതിൻ്റെയെല്ലാം പിതൃത്വം തനിക്കാണെന്ന് കാണിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് വോട്ട് .വാങ്ങാനാണ് റോഷി അഗസ്റ്റിൻ ശ്രമിക്കുന്നത് എന്നും ഭരണസമിതി അംഗങ്ങൾ ആരോപിച്ചു വാർത്താ സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പ്രഫ: ഷില സ്റ്റീഫൻ, വൈസ് പ്രസിഡൻ്റ് ടി.എസ് സിദ്ധിഖ്,പൊതു മരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഷൈനി സജി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഷൈനി റെജി , ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മിനി സാബു, ആൻസി ജെയിംസ് , പി.എസ് സജി, മനോജ് കോക്കാട്ട് ,ടോണി തോമസ് എന്നിവർ പങ്കെടുത്തു.

