വൈബ് ഫോര്‍ വെല്‍നസ് ക്യാമ്പയിന്‍: റെയ്‌സ് ടു ഹെല്‍ത്ത് പ്രോഗ്രാം സമാപിച്ചു*

Mar 3, 2026 - 16:43
 0
വൈബ് ഫോര്‍ വെല്‍നസ് ക്യാമ്പയിന്‍: റെയ്‌സ് ടു ഹെല്‍ത്ത് പ്രോഗ്രാം സമാപിച്ചു*
This is the title of the web page

*വൈബ് ഫോര്‍ വെല്‍നസ് ക്യാമ്പയിന്‍: റെയ്‌സ് ടു ഹെല്‍ത്ത് പ്രോഗ്രാം സമാപിച്ചു*ജീവിത ശൈലീ രോഗം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ യുവാക്കള്‍, കുട്ടികള്‍ ഉള്‍പ്പെടെയുള്ള പൊതു സമൂഹത്തെ ബോധവത്കരിക്കാന്‍ ആരംഭിച്ച റെയ്‌സ് ടു ഹെല്‍ത്ത് പ്രോഗ്രാം സമാപിച്ചു. സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത വൈബ് ഫോര്‍ വെല്‍നസ് ക്യാമ്പയിനോടൊപ്പം ചേര്‍ന്ന്ഇടുക്കി ജില്ലയില്‍ പരിപാടികള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം ഇടുക്കി, മരിയന്‍ കോളേജ് കുട്ടിക്കാനം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ക്യാമ്പയിന്റെ സമാപനം കുട്ടിക്കാനം മരിയന്‍ കോളേജില്‍ നടന്നു.പൊതുസമ്മേളനത്തിന് മുന്നോടിയായുള്ള റാലി സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ 100 മീറ്റര്‍ സബ്ജൂണിയര്‍ ഗേള്‍സ് മെഡല്‍ ജേതാവ് ദേവപ്രിയ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. സുരേഷ് വര്‍ഗീസ് എസ്, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഖയസ് ഇ.കെ,മരിയന്‍ കോളേജ് കുട്ടിക്കാനം അഡ്മിനിസ്‌ട്രേറ്റര്‍ ഫാ .തോമസ് എബ്രഹാം, പ്രിന്‍സിപ്പാള്‍ ഡോ. അജിമോന്‍ ജോര്‍ജ്, നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ശ്രീ ദര്‍ശന്‍ വി.എസ് എന്നിവര്‍ സംസാരിച്ചു.ഭക്ഷ്യ പ്രദര്‍ശനം, കുമളി മുദ്ര കള്‍ച്ചറല്‍ സെന്റര്‍ അവതരിപ്പിച്ച കളരിപ്പയറ്റ്, കുമളി കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാര്‍ അവതരിപ്പിച്ച ഫ്‌ളാഷ് മോബ്, പെരുവന്താനം കുടുംബാരോഗ്യ കേന്ദ്രം അവതരിപ്പിച്ച സുംബ ഡാന്‍സ്, നാഷണല്‍ ആയുഷ് മിഷന്‍ ജീവനക്കാരുടെ നേതൃത്വത്തില്‍ നടത്തിയയോഗ പ്രദര്‍ശനം, ചെയര്‍ യോഗ എന്നിവയും നടന്നു. ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള ഹെല്‍ത്ത് ബ്ലോക്കുകളുടെ നേതൃത്വത്തില്‍ വിവിധ കോളേജുകളുടെ സഹകരണത്തോടെ യുവജനങ്ങള്‍ക്കും, ജീവനക്കാര്‍ക്കുമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച ടീമുകള്‍ക്കായി സംഘടിപ്പിച്ച ഗ്രാന്‍ഡ് ഫിനാലെയാണ് മരിയന്‍ കോളേജില്‍ നടന്നത്. പുരുഷ വനിതാ വിഭാഗങ്ങള്‍ക്കായി ഫുട്‌ബോള്‍ ബാഡ് മിന്റണ്‍ മത്സരങ്ങള്‍, ഭക്ഷ്യ പ്രദര്‍ശനം, റാലി എന്നിവ സംഘടിപ്പിച്ചിരുന്നു. ഫുട്‌ബോള്‍, ബാഡ്മിന്റണ്‍ പുരുഷ വിഭാഗത്തില്‍ ഒന്നാം സ്ഥാനം തൊടുപുഴ ന്യൂമാന്‍ കോളേജും,വനിതാ വിഭാഗം ബാഡ്മിന്റണ്‍ മത്സരത്തില്‍ മരിയന്‍ കോളേജ് കുട്ടിക്കാനവും ഒന്നാം സ്ഥാനം കരസ്ഥമാക്കി. റാലി, പോഷണ ഭക്ഷ്യ പ്രദര്‍ശനം എന്നിവയില്‍ പീരുമേട് താലൂക്ക് ആശുപത്രി ജീവനക്കാര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.ഇടുക്കി മെഡിക്കല്‍ കോളേജിലെ ഡോ. ആല്‍വിന്‍ ആന്റണി ശരിയായ ആരോഗ്യം, ഭക്ഷണം, വ്യായാമം, ഉറക്കം ആരോഗ്യ പരിപാലനം എന്നിവയെ സംബന്ധിച്ച വിശദമായ ക്ലാസ്സ് നയിച്ചു. ആരോഗ്യ വകുപ്പ് ജീവനക്കാര്‍, ആരോഗ്യ കേരളം ജീവനക്കാര്‍, നാഷണല്‍ ആയുഷ് മിഷന്‍ ജീവനക്കാര്‍, കോളേജ് അധികൃതര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. വൈബ് ഫോര്‍ വെല്‍നസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ കോളേജുകള്‍ കേന്ദ്രീകരിച്ച് ജീവിത ശൈലീ രോഗങ്ങള്‍ സംബന്ധിച്ച് ബോധവത്കരണവും സ്‌ക്രീനിംഗും സംഘടിപ്പിക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow