കട്ടപ്പന ഗവ കോളേജിന് മികച്ച റാങ്കിങ്

Mar 3, 2026 - 20:07
 0
കട്ടപ്പന ഗവ കോളേജിന് മികച്ച റാങ്കിങ്
This is the title of the web page

സംസ്ഥാനത്തെ യൂണിവേഴ്സിറ്റികൾ, ആർട്സ് ആൻഡ് സയൻസ് കോളേജുകൾ, എഞ്ചിനീയറിംഗ് കോളേജുകൾ, മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബി എഡ് കോളേജുകൾ തുടങ്ങി പല വിഭാഗങ്ങളിൽപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കേരള സ്ഥാപന റാങ്കിംഗ് ഫ്രെയിംവർക്ക് (കെ ഐ ആർ എഫ് ) ഗ്രേഡിങ്ങിൽ കട്ടപ്പന ഗവ കോളേജിന് അൻപത്തി ഏഴാം റാങ്ക് കൈവരിക്കാൻ സാധിച്ചു.

100 വരെ റാങ്കുകൾ നേടിയ കോളേജുകൾക്ക് റാങ്കിന്റെ ക്രമം അനുസരിച്ച് 1 മുതൽ 100 വരെ റാങ്കും, കൂടാതെ 101 മുതൽ 150 വരെയും 151 മുതൽ 200 വരെയും രണ്ട് റാങ്ക് ബാൻഡുകളും ആണ് നൽകിയിട്ടുള്ളത്. ഒരേ റാങ്ക് ബാൻഡിൽ ഉൾപ്പെടുന്ന കോളേജുകളെ ഒരേ റാങ്ക് ആയാണ് കണക്കാക്കുന്നത് . 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇടുക്കി ജില്ലയിൽ ആദ്യ നൂറ് റാങ്കിൽ മരിയൻ കോളേജ് കുട്ടിക്കാനം (റാങ്ക് 7), ന്യൂമാൻ കോളേജ് തൊടുപുഴ (റാങ്ക് 21), സെന്റ് ജോസഫ് കോളേജ് മൂലമറ്റം (റാങ്ക് 54), ഗവണ്മെന്റ് കോളേജ് കട്ടപ്പന (റാങ്ക് 57) എന്നീ കോളേജുകൾ ആണ് ഉൾപ്പെട്ടിട്ടുള്ളത്. 

പരിമിതമായ സൗകര്യങ്ങളിൽ പ്രവർത്തിച്ചിരുന്ന ഗവണ്മെന്റ് കോളേജിനെ ഘട്ടം ഘട്ടമായി മെയിൻ ബ്ലോക്ക് , സയൻസ് , മലയാളം, ആർട്സ് എന്നിവക്കായി പ്രത്യേകം ബ്ലോക്കും , ലൈബ്രറി സൗകര്യങ്ങളും , ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും പ്രത്യേകം ക്വാട്ടേഴ്‌സ് സൗകര്യങ്ങളും ഗ്രൗണ്ടും നിർമ്മിച്ച സംസ്ഥാനത്തെ തന്നെ മികച്ച കോളേജായി മാറിയിരുന്നു . 7 ബിരുദ കോഴ്സുകളും 2 ഇന്റർഗ്രേറ്റഡ് കോഴ്സും 4 ബിരുദാനന്തര ബിരുദ കോഴ്സുകളിലുമായി 730 ൽ അധികം വിദ്യാർത്ഥികളാണ് കോളേജിൽ പഠനം നടത്തി വരുന്നത് .

സംസ്ഥാനത്തെ തന്നെ മികച്ച കോളേജായി മാറാൻ കഴിഞ്ഞതിനു പിന്നിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റേയും ഇടുക്കി എം.എൽ.എ യും ജലവിഭവ വകുപ്പ് മന്ത്രിയുമായ റോഷി അഗസ്റ്റിന്റെയും മികച്ച പിന്തുണയാണ് ലഭിച്ചത് എന്ന് കോളേജ് മാനേജ്മെന്റ് പറഞ്ഞു .

What's Your Reaction?

like

dislike

love

funny

angry

sad

wow