കൊച്ചിൻ യൂണിവേഴ്സിറ്റിയും കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരള ഇടുക്കി ബി.ആർ.സി കട്ടപ്പനയും സംയുക്തമായി ക്രിയേറ്റീവ് ഫസ്റ്റ് കട്ടപ്പനയിൽ സംഘടിപ്പിച്ചു.ജില്ലാതല ക്രിയേറ്റീവ് ഫെസ്റ്റിന്റെ ഉദ്ഘാടനം കട്ടപ്പന നഗര സഭ ചെയർ പേഴ്സൺ ജോയി വെട്ടിക്കുഴി നിർവഹിച്ചു.

Mar 3, 2026 - 16:38
 0
കൊച്ചിൻ യൂണിവേഴ്സിറ്റിയും കേരള സർക്കാർ  പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരള ഇടുക്കി ബി.ആർ.സി കട്ടപ്പനയും സംയുക്തമായി ക്രിയേറ്റീവ് ഫസ്റ്റ് കട്ടപ്പനയിൽ സംഘടിപ്പിച്ചു.ജില്ലാതല ക്രിയേറ്റീവ് ഫെസ്റ്റിന്റെ ഉദ്ഘാടനം കട്ടപ്പന നഗര സഭ ചെയർ പേഴ്സൺ ജോയി വെട്ടിക്കുഴി നിർവഹിച്ചു.
This is the title of the web page

കൊച്ചിൻ യൂണിവേഴ്സിറ്റിയും കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരള ഇടുക്കി ബി.ആർ.സി കട്ടപ്പനയും സംയുക്തമായി ക്രിയേറ്റീവ് ഫസ്റ്റ് കട്ടപ്പനയിൽ സംഘടിപ്പിച്ചു.ജില്ലാതല ക്രിയേറ്റീവ് ഫെസ്റ്റിന്റെ ഉദ്ഘാടനം കട്ടപ്പന നഗര സഭ ചെയർ പേഴ്സൺ ജോയി വെട്ടിക്കുഴി നിർവഹിച്ചു. പഠനത്തിനൊപ്പം വിദ്യാർത്ഥികളിൽ തൊഴിൽ നൈപുണ്യം വളർത്തിയെടുക്കാൻ പൊതു വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് ക്രിയേറ്റീവ് കോർണർ.കൊച്ചിൻ യൂണിവേഴ്സിറ്റിയും കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരള ഇടുക്കി ബി.ആർ.സി കട്ടപ്പനയും സംയുക്തമായി ചേർന്ന് നടത്തുന്ന ഈ പരിപാടിയിൽ വിവിധ തൊഴിൽ ബന്ധിത പ്രവർത്തനങ്ങളിലൂടെ പാഠ പുസ്തക ആശയങ്ങളെ രസകരവും ക്രിയാത്മകവുമായ രീതിയിൽ കുട്ടികൾക്ക് അനുഭവേദ്യമാക്കുന്നു. ഗവ.ട്രൈബെൽ ഹയർ സെക്കണ്ടറി സ്കുളിൽ സംഘടിപ്പിച്ച ജില്ലാതല ക്രിയേറ്റീവ് ഫെസ്റ്റിന്റെ ഉദ്ഘാടനം കട്ടപ്പന നഗര സഭ ചെയർ പേഴ്സൺ ജോയി വെട്ടിക്കുഴി നിർവഹിച്ചു. കട്ടപ്പന നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മനോജ് മുരളി യോഗത്തിന് അധ്യക്ഷത വഹിച്ചു. ആദ്യ ഘട്ടത്തിൽ 14 ഉം രണ്ടാം ഘട്ടത്തിൽ 18സ്ളുകൾക്കുമാണ് ജില്ലയിൽ 6 ലക്ഷം രൂപ വീതം ഫണ്ട് നൽകി ക്രിയേറ്റീവ് കോർണർ അനുവദിച്ചിരിക്കുന്നത്. ഫാഷൻ ഡിസൈനിംഗ്, പ്ലംബിംഗ്,ബഡിങ്, ലെയറിംഗ്, ഗ്രാഫ് റ്റിംഗ്,കുക്കിംഗ്, ഇലക്ട്രോണിക്സ്, വുഡ് വർക്ക് എന്നിങ്ങനെ ലൈവ് സെഷനുകളോടെപ്പം പ്രദർശനങ്ങളും നടന്നു. എസ്.എസ്.കെ പ്രോഗ്രാം ഓഫീസർ ബിനു മോൻ കെ.എ, വാർഡ് കൗൺസിലർ ശ്രീ. ടിജി എം രാജു, ജില്ലാ വിദ്യാഭ്യാസ ഓഫീസർ, ആൻസൺ ജോസഫ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, സി.രാജശേഖരൻ, ഡോ. ജസ്ന,ഷാജി മോൻ കെ.ആർ, മിനി ഐസക്ക്, സിന്ധു വിഡി, റെജി കുമാർ പി എൻ എന്നിവർ യോഗത്തിൽ സംസാരിച്ചു. മേളയിൽ മികച്ച വിജയം കൈവരിച്ച സ്കൂളുകൾക്ക് നഗരസഭ വൈസ് ചെയർ പേഴ്സൺ ലീലാമ്മ ബേബി സമ്മാന ദാനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി. കുടുംബശ്രീ, ഹരിത കർമ്മസേന, വ്യാപാരി, വ്യവസായി സംഘടനകൾ, കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ, അധ്യാപകർ, എസ്.എസ് കെ പ്രവർത്തകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow