പതിനെട്ടാമത് തേക്കടി പുഷ്പമേളയുടെ പന്തലിന്റെ കാൽനാട്ട് കർമ്മം കുമളി കല്ലറയ്ക്കൽ ഗ്രൗണ്ടിൽ നിർവഹിച്ചു. ഏപ്രിൽ 1 മുതൽ മെയ്യ് 3 വരെയാണ് ഇത്തവണ മേള നടക്കുന്നത്.
പതിനെട്ടാമത് തേക്കടി പുഷ്പമേളയുടെ പന്തലിന്റെ കാൽനാട്ട് കർമ്മം കുമളി കല്ലറയ്ക്കൽ ഗ്രൗണ്ടിൽ നിർവഹിച്ചു. ഏപ്രിൽ 1 മുതൽ മെയ്യ് 3 വരെയാണ് ഇത്തവണ മേള നടക്കുന്നത്. കുമളി പഞ്ചായത്തും, തേക്കടി അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റിയും, മണ്ണാറത്തറയിൽ നേഴ്സറിയുമാണ് മേളയുടെ സംഘാടകർ.പതിനെട്ടാമത് തേക്കടി പുഷ്പമേളയ്ക്ക് ഏപ്രിൽ 1 മുതൽ തുടക്കമാകും. കുമളി ഗ്രാമപഞ്ചായത്തും തേക്കടി അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റി മണ്ണാറത്തറയിൽ ഗാർഡൻസും സംയുക്തമായി സംഘടിപ്പിക്കുന്ന മേള മെയ് 3 വരെ കല്ലറക്കൽ ഗ്രൗണ്ടിൽ നടക്കും. മേളയ്ക്കായി ഒരുക്കുന്ന പന്തലിന്റെ കാൽനാട്ട് കർമ്മം കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം. വർഗീസ് നിർവഹിച്ചു.33 ദിവസങ്ങളിലായി നീളുന്ന പുഷ്പമേള അവധിക്കാലത്ത് കുടുംബങ്ങളൊട്ടാകെ ആസ്വദിക്കാവുന്ന തരത്തിലായിരിക്കും സംഘടിപ്പിക്കുന്നത്. പുഷ്പ-ഫലസസ്യ പ്രദർശനം, അമ്യൂസ്മെന്റ് പാർക്ക്, വിവിധ കലാ-സാഹിത്യ മത്സരങ്ങൾ, ഭക്ഷ്യമേള, സൗന്ദര്യ മത്സരം, വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള സെമിനാറുകൾ എന്നിവ മേളയുടെ പ്രധാന ആകർഷണങ്ങളാണ്. എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറും.തേക്കടി വിനോദസഞ്ചാര മേഖലയ്ക്ക് മേള പുതുഉണർവ് നൽകുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.ജനറൽ കൺവീനർ ടി.ടി. തോമസ് അധ്യക്ഷത വഹിച്ചയോഗത്തിൽ പഞ്ചായത്ത് മെമ്പർ ബിജു ഡാനിയേൽ, ലീന മനോജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷമീന, രാഷ്ട്രീയ നേതാക്കളായ കെ.എം. സിദ്ദിഖ്, വി.കെ. ബാബുക്കുട്ടി, എ.വി. മുരളീധരൻ, മജോ കാര്യമുട്ടം, ടി.എൻ. ബോസ്, പി.എൻ. മോഹനൻ എന്നിവർ സംസാരിച്ചു. എം.ഡി. പുഷ്കരൻ സ്വാഗതവും ജനറൽ കൺവീനർ ഷാജി മണ്ണാറത്തറയിൽ നന്ദിയും അറിയിച്ചു.

