ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റും കട്ടപ്പന മുൻസിപ്പാലിറ്റിയും സംയുക്തമായി നടത്തുന്ന ധന സഹായവിതരണത്തിൻ്റെയും കാരുണ്യ സ്പർശം 2026 പ്രോജക്ടിൻ്റെയും ഉദ്ഘാടനം കട്ടപ്പന മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി നിർവ്വഹിക്കുന്നു.
കാരുണ്യ സ്പർശം 2026 - ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ നടത്തുന്ന കാരുണ്യ സ്പർശം 2026 പദ്ധതിയുടെ കട്ടപ്പന മുൻസിപ്പാലിറ്റിയിലെ ഉദ്ഘാടനം കട്ടപ്പന മുൻസിപ്പാലിറ്റി ഹാളിൽ നടന്നു. 30 വർഷമായി ജീവകാരുണ്യ ട്രസ്റ്റ് ജോസഫ് ചാണ്ടിയുടെ നേതൃത്വത്തിൽ നടത്തുന്ന സഹായങ്ങളെക്കുറിച്ച് ഇന്ത്യൻ ജീവകാരുണ്യ ട്രസ്റ്റ്ഇടുക്കി ജില്ലാ കോർഡിനേറ്റർ ജോർജ് ജേക്കബ് വിശദീകരിച്ചു. മൂന്ന് ലക്ഷത്തി അറുപത്തിനാലായിരത്തി ഒരു നൂറ് വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പും ഇരുപത്തിഒൻപതിനായിരത്തി മുന്നൂറ്റിപത്ത് കോളേജ് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പും, ഭവന സഹായങ്ങൾ, വികലാംഗർക്ക് ഉള്ള സഹായങ്ങൾ, രോഗികൾക്ക് ഉള്ള സഹായങ്ങൾ എന്നിങ്ങനെ 15 കോടി രൂപയുടെ സഹായങ്ങൾ നൽകാൻ സാധിച്ചു. കേരളത്തിലെ വിവിധ പഞ്ചായത്തുകൾ മുൻസിപ്പാലിറ്റികൾ കോർപറേഷനുകൾ എന്നിവയിലെ ബിപി എൽ വിഭാഗത്തിലെ ഗുണഭോക്താക്കൾക്ക് 34 ലക്ഷം രൂപ ഈവർഷം നൽകാൻ സാധിച്ചു കട്ടപ്പന മുൻസിപ്പാലിറ്റിയിലെ ബി പി എൽ വിഭാഗത്തിൽ പെട്ട 20 കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വിതരണം ചെയ്യാൻ സാധിച്ചു. യോഗത്തിൽ മുൻസിപ്പാലിറ്റി വൈസ്ചെയർ പേഴ്സൺ ലീലാമ്മ ബേബി അദ്ധ്യക്ഷത വഹിച്ചു. കാരുണ്യ സ്പർശം 2026 പദ്ധതി ഉദ്ഘാടനവും സഹായ വിതരണ ഉദ്ഘാടനവും നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി നിർവ്വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ബീന സിബി, സിബി പാറപ്പായിൽ , തോമസ് മൈക്കിൾ, സജിമോൾ ഷാജി, ഡോ. ഏബ്രഹാം മലയാറ്റ്, കൗൺസിലർമാർ എന്നിവർ പ്രസംഗിച്ചു.

