*സായാഹ്ന ഏലം ലേലം ഉടൻ: സ്‌പൈസസ് ബോർഡ്‌ ചെയർപേഴ്സൺ സംഗീത വിശ്വനാഥൻ.*

Mar 2, 2026 - 11:59
 0
*സായാഹ്ന ഏലം ലേലം ഉടൻ:  സ്‌പൈസസ് ബോർഡ്‌  ചെയർപേഴ്സൺ സംഗീത വിശ്വനാഥൻ.*
This is the title of the web page

*സായാഹ്ന ഏലം ലേലം ഉടൻ: സ്‌പൈസസ് ബോർഡ്‌ ചെയർപേഴ്സൺ സംഗീത വിശ്വനാഥൻ.* അണക്കര : സായാഹ്ന ഏലം ലേലം ഉടൻ ആരംഭിക്കുമെന്ന് സ്‌പൈസസ് ബോർഡ്‌ ചെയർപേഴ്സൺ അഡ്വ സംഗീത വിശ്വനാഥൻ പറഞ്ഞു. മലയാള മനോരമയും റോട്ടറി ക്ലബ്‌ ഓഫ് അണക്കര സ്‌പൈസ് സിറ്റിയും ചേർന്ന് നടത്തിയ ഏലം കാർഷിക സെമിനാർ ഉദ്കാടനം ചെയ്യുകയായിരുന്നു അവർ. സായാഹ്ന ഏലം ലേലം ആരംഭിക്കുന്നതോടെ രാവിലത്തെ ലേലത്തിൽ മാറ്റി വയ്ക്കപെടുന്ന ഏലക്കയ്ക്ക് കർഷകർക്ക് കൂടുതൽ വില ലഭിക്കാൻ ഇടയാകും. കർഷകർക്ക് കൂടുതൽ അനുകൂല്യങ്ങൾ ലഭ്യമാക്കാൻ 980 കോടി രൂപയുടെ ബഡ്‌ജറ്റിന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. . ബോർഡും കർഷകരുമായുള്ളബന്ധം കൂടുതൽ മെച്ചപ്പെടുത്താനുള്ള ഇടപെടൽ നടത്തുമെന്നും അവർ പറഞ്ഞു. റോട്ടറി ക്ലബ്‌ പ്രസിഡന്റ്‌ റെജി മാത്യു നരിമറ്റത്തിൽ, ഭാരവാഹികളായ ബെന്നി ജോൺ, ബിബിൻ വർഗീസ്, മലയാള മനോരമ ഓഫീസർ ജിൻസൺ സി ജോൺ എന്നിവർ പ്രസംഗിച്ചു. മാറുന്ന കാലാവസ്ഥയും ഏല കൃഷിയും, ഏല കൃഷിയിലെ പുതിയ രീതികൾ, സമീകൃത വളപ്രയോഗവും കീട നിയന്ത്രണവും തുടങ്ങിയ വിഷയങ്ങളിൽ കാർഷിക ഗവേഷണ കേന്ദ്രം പ്ലാന്റ് ശാസ്ത്രജ്ഞൻ ഡോ സുധാകർ സൗന്ദരാജൻ ക്ലാസുകൾ നയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow