കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിൽ സംരംഭകർക്കായി ഏകദിന സംരംഭക ശില്പശാല സംഘടിപ്പിച്ചു
കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിൽ സംരംഭകർക്കായി ഏകദിന സംരംഭക ശില്പശാല സംഘടിപ്പിച്ചു കട്ടപ്പന നഗരസഭ ടൗൺഹാളിൽ വച്ചാണ് ശില്പശാല നടന്നത് കട്ടപ്പന നഗരസഭ വൈസ് ചെയർപേഴ്സൺ ലീലാമ്മ ബേബി ശിൽപ്പശാല ഉദ്ഘാടനം ചെയ്തു.
സംരംഭക വർഷം പദ്ധതിയുടെ ഭാഗമായാണ് കട്ടപ്പന മുനിസിപ്പാലിറ്റിയും ഇരട്ടയാർ ഗ്രാമപഞ്ചായത്തും ഉടുമ്പൻചോല താലൂക്ക് വ്യവസായ ഓഫീസിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംരംഭകർക്കായി ഒരു ഏകദിന ശില്പശാല സംഘടിപ്പിച്ചത്.
കട്ടപ്പന ടൗൺ ഹാളിൽ വെച്ചാണ് ശില്പശാല നടത്തിയത്.കേന്ദ്ര സംസ്ഥാന പ്രാദേശിക സർക്കാരുകളുടെ വിവിധ സബ്‌സിഡി സ്കീമുകൾ വിവിധ ബാങ്കുകളുടെ വ്യവസായ ലോൺ മാനദണ്ഡങ്ങൾ വിവിധ സർക്കാർ വകുപ്പുകളിൽ നിന്നും ലഭിക്കേണ്ട ലൈസൻസുകളുടെ നടപടിക്രമങ്ങൾഉദ്യം രജിസ്‌ട്രേഷൻ K-SWIFT രജിസ്‌ട്രേഷൻ, MSME ഇൻഷുറൻസ്, വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രദർശന-വിപണന മേളകൾ മറ്റു വകുപ്പുകളുടെ വിവിധ സബ്‌സിഡി പദ്ധതികൾ എന്നിവയാണ് ശില്പശാലയിൽ ഉൾപ്പെട്ട വിഷയങ്ങൾ.കട്ടപ്പന നഗരസഭ കൗൺസിലർ തോമസ് മൈക്കിൾ അധ്യക്ഷനായിരുന്നു. നഗരസഭ വൈസ് ചെയർപേഴ്സൺ ലീലാമ്മ ബേബി ഉദ്ഘാടനം ചെയ്തു.പരിപാടിയിൽ കട്ടപ്പന നഗരസഭ പരിധിയിൽ ഉൾപ്പെടെയുള്ള നിലവിലുള്ള സംരംഭകരും സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർ അടക്കം പങ്കെടുത്തു.

