കേരള സ്റ്റേറ്റ് സർവീസ് പെൻഷൻ യൂണിയൻ കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ വാർഷിക സമ്മേളനം നടന്നു. സംഘടനയുടെ ജില്ലാ സെക്രട്ടറി പി പി സൂര്യ കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു.
കേരള സ്റ്റേറ്റ് സർവീസ് പെൻഷൻ യൂണിയൻ കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ വാർഷിക സമ്മേളനം നടന്നു. സംഘടനയുടെ ജില്ലാ സെക്രട്ടറി പി പി സൂര്യ കുമാർ
സമ്മേളനം ഉദ്ഘാടനം ചെയ്തു.കട്ടപ്പന പെൻഷൻ ഭവനിൽ വച്ചാണ് സമ്മേളനം നടന്നത്.പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു.......കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ 34ആമത്തെ വാർഷിക സമ്മേളനം ആണ് നടന്നത്.കട്ടപ്പന പെൻഷൻ ഭവനിൽ വച്ചാണ് സമ്മേളനം നടന്നത്.സമ്മേളനത്തിന് മുന്നോടിയായി ബ്ലോക്ക് പ്രസിഡണ്ട് ടോമി കൂത്രപ്പള്ളി പതാക ഉയർത്തി.തുടർന്ന് ഉദ്ഘാടന സമ്മേളനം നടന്നു. സംഘടനയുടെ ജില്ലാ സെക്രട്ടറി പി പി സൂര്യകുമാർ ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റി അംഗം കെ ശശിധരൻ സംഘടന റിപ്പോർട്ടിംഗ് അവതരിപ്പിച്ചു.സെക്രട്ടറി കെ വി വിശ്വനാഥൻ റിപ്പോർട്ട് അവതരിപ്പിച്ചു.ട്രഷറർ കെ എസ് അഗസ്റ്റിൻ വരവുചെലവ് കണക്കുകൾ അവതരിപ്പിച്ചു. തുടർന്ന് ഗ്രൂപ്പ് തല ചർച്ച മറുപടി എന്നിവ നടന്നു.ഇതിനുശേഷം പുതിയ ഭരണസമിതി തിരഞ്ഞെടുപ്പ് നടന്നു.ജില്ലാ കമ്മിറ്റി അംഗം സി ബി വിജയകുമാർ വരണാധികാരി ആയിരുന്നു.ജില്ല കമ്മിറ്റിയംഗം ടി കെ വാസു പ്രമേയ അവതരണം നടത്തി. തുടർന്ന് ഭാവി പ്രവർത്തനങ്ങൾ മറ്റ് ഇതര വിഷയങ്ങൾ എന്നിവ ചർച്ച ചെയ്തു.ജില്ലാ കമ്മിറ്റിയംഗം ടിവി സാവിത്രി,ജില്ല വൈസ് പ്രസിഡണ്ട് ലീലാമ്മ ഗോപിനാഥ്,കെ ശശിധരൻ,കെ പി ദിവാകരൻ,കെ ആർ രാമചന്ദ്രൻ,ത്രേസ്യാമ്മ മാത്യു, ഉഷാകുമാരി വികെ,ആർ മുരളീധരൻ എന്നിവർ സംസാരിച്ചു.

