കട്ടപ്പനയാറിന്റെ നവീകരണ പ്രവർത്തികൾ പൂർത്തിയാകുമ്പോൾ ഇതുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രദേശത്തിന്റെ വികസനം കൂടി സാധ്യമാകുന്ന സാഹചര്യമാണ് ഉണ്ടാകുന്നതെന്ന് സംസ്ഥാന ജനസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ
കാലഘട്ടത്തിൻറെ മാറ്റങ്ങൾക്ക് അനുസരിച്ച് ആണ് വികസന പ്രവർത്തനങ്ങൾ ഉണ്ടാവേണ്ടത് ഗ്രാമീണ മേഖലകളുടെ വികസനം എടുത്തു പറയേണ്ട ഒന്നാണ് മികച്ച നിലവാരത്തിലുള്ള റോഡുകൾ പട്ടയ പ്രശ്നങ്ങൾ ഇവയെല്ലാം പരിഹരിച്ചാണ് സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നത് നാടിൻറെ സമഗ്ര വികസനമാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു .
കട്ടപ്പന മുനിസിപ്പാലിറ്റിയിലെ കട്ടപ്പന വെസ്റ്റ് ,പള്ളിക്കവല ,ഇരുപതേക്കർ ,അമ്പലകവല ,മേട്ടുകുഴി ,കടമക്കുഴി ,തൊവരയാർ ,ഐടിഐ ഡിവിഷനുകളിലൂടെയും കാഞ്ചിയാർ പഞ്ചായത്തിലെ പുതുക്കാട് ,അഞ്ചുരുളി എന്നി വാർഡുകളിൽ കൂടിയും കടന്നു പോകുന്ന കട്ടപ്പനയാറിന്റെ ഭാഗങ്ങളാണ് നവീകരിക്കുന്നത് .
38.62 കോടി രൂപയുടെ പ്രവർത്തികൾക്കാണ് അംഗീകാരം നൽകിയിട്ടുള്ളത്.ആറിന്റെ സംഭരണ ശേഷി വർദ്ധിപ്പിക്കുക വശങ്ങളിൽ സംരക്ഷണ ഭിത്തി നിർമ്മിച്ച് സംരക്ഷിക്കുക , ചെക്ക് ഡാമുകൾ നിർമ്മിച്ച് വെള്ളപ്പൊക്കനിയന്ത്രണം നടപ്പിലാക്കുക , കൃഷിയിടങ്ങളിലേക്ക് ആവശ്യമായ ജലം ഉറപ്പാക്കുക തുടങ്ങിയവ ഈ പദ്ധതിയുടെ ഭാഗമാണ്.ഉദ്ഘാടന യോഗത്തിൽ ജലസേചന വകുപ്പിലെ വിവിധ ഉദ്യോഗസ്ഥർ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു

