ഇരട്ടയാർ ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഗ്രേഡിങ് ടെസ്റ്റ് നടന്നു. 100 ഓളം കുട്ടികളാണ് ടെസ്റ്റിൽ പങ്കെടുത്ത് ബെൽറ്റ് കരസ്ഥമാക്കിയത്.

Feb 27, 2026 - 15:59
Feb 27, 2026 - 16:03
 0
ഇരട്ടയാർ ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഗ്രേഡിങ് ടെസ്റ്റ് നടന്നു. 100 ഓളം കുട്ടികളാണ് ടെസ്റ്റിൽ പങ്കെടുത്ത് ബെൽറ്റ് കരസ്ഥമാക്കിയത്.
This is the title of the web page

ഇരട്ടയാർ ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഗ്രേഡിങ് ടെസ്റ്റ് നടന്നു. 100 ഓളം കുട്ടികളാണ് ടെസ്റ്റിൽ പങ്കെടുത്ത് ബെൽറ്റ് കരസ്ഥമാക്കിയത്.ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചാണ് ടെസ്റ്റ് നടന്നത്. കരാട്ടേ പരിശീലകരായ ബിജു രാജൻ , ഷാജി ഓവേലിൽ, ഫാ. ജിബിൻ കൊച്ചോ ഴത്തിൽ, ജോയിസ് ഓവേലിൽ എന്നിവരാണ് കരാട്ടേ ടെസ്റ്റിന് നേതൃത്വം നൽകിയത്.

ഓരോ വ്യക്തിയും തന്റെ ജീവിതത്തിലെ കുറച്ച് സമയം കരാട്ടെ പരിശീലനത്തിൽ ചെലവഴിച്ചാൽഇത് ഒരാളുടെ ജീവിതത്തെ അച്ചടക്കം, ആത്മവിശ്വാസം,ആത്മനിയന്ത്രണം, നല്ല ഉയർന്ന ധാർമ്മികത എന്നിവ വർദ്ധിപ്പിക്കുന്നതിനൊപ്പം സ്വയം പ്രതിരോധത്തിന്റെയും ശാരീരിക ക്ഷമതയുടെയും നേട്ടങ്ങളും വർദ്ധിപ്പിക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ടെസ്റ്റിൽ വിജയികളായവർക്ക് സ്കൂൾ ഹെഡ്മിസ്ട്രസ് സുനിതാ റാണി ടി എസ്.ബൽറ്റ് വിതരണവും സൻസായ് ബിജു രാജൻ സർട്ടിഫിക്കറ്റ് വിതരണവും നടത്തി.ശാന്തിഗ്രാം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 400 ഓളം വിദ്യാർത്ഥികളെയാണ് ഷാജി ഓവേലിൽ കരാട്ടെ പരിശീലിപ്പിക്കുന്നത്. ഇതിൽ നൂറോളം കുട്ടികളാണ് ടെസ്റ്റിൽ പങ്കെടുത്തത്.

സ്കൂൾ ഹെഡ്മിസ്ട്രസ് സുനിതാ റാണി ടി എസ്.,പിടിഎ വൈസ് പ്രസിഡന്റ് സജിദാസ് മോഹൻ, സീനിയർ അസിസ്റ്റന്റ് ഉഷ, സ്റ്റാഫ് സെക്രട്ടറി അമ്പിളി പി ബി.ബിജു രാജൻ , ഷാജി ഓവേലിൽ, ഫാ. ജിബിൻ കൊച്ചോ ഴത്തിൽ, ജോയിസ് ഓവേലിൽ തുടങ്ങിയവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow