കൊച്ചറ ശ്രീധർമ്മശാസ്താ ക്ഷേത്രം പുനർനിർമ്മാണം നടത്തുന്നതിന്റെ ഭാഗമായി ശ്രീകോവിൽ നിർമ്മാണത്തിന്റെ ഷഡാധാര പ്രതിഷ്ഠ നടന്നു.
കൊച്ചറ ശ്രീധർമ്മശാസ്താ ക്ഷേത്രം പുനർനിർമ്മാണം നടത്തുന്നതിന്റെ ഭാഗമായി ശ്രീകോവിൽ നിർമ്മാണത്തിന്റെ ഷഡാധാര പ്രതിഷ്ഠ നടന്നു. ക്ഷേത്രം തന്ത്രിയുടെയും മേൽശാന്തിയുടെയും മുഖ്യ കാർമികത്വത്തിൽ ചടങ്ങുകൾ നടന്നു.ഷഡാധാരം എന്നാൽ ആറ് ആധാരങ്ങൾകൊണ്ടുള്ള പ്രതിഷ്ഠ എന്നോ ആറാധാരങ്ങൾക്ക് മുകളിലുള്ള പ്രതിഷ്ഠ എന്നോ ആണ് അർത്ഥമാക്കുന്നത്. ക്ഷേത്ര വിധിപ്രകാരം ആധാരശില,നിധി കുംഭം അഷ്ടദളപത്മം, കൂർമം, യോഗനാളം, നപുംസകശില എന്നിങ്ങനെ ആറാധാരങ്ങൾ പ്രതിഷ്ഠക്കടിയിൽ സ്ഥാപിക്കുന്നതിനെയാണ് ഷഡാധാരം എന്നു പറയുന്നത്. ആചാര വിധിപ്രകാരം സ്ഥാപിക്കുന്ന ആധാരങ്ങൾ ഭൂമിയിൽ നിന്നും ഊർജ്ജം സ്വീകരിച്ച് വിഗ്രഹത്തിൽ എത്തിക്കുകയും അതുവഴി ദേവ ചൈതന്യം വർദ്ധിക്കുകയും ഏകാഗ്രതയോടെ പ്രാർത്ഥിക്കുന്ന ഭക്തജനങ്ങളുടെ ശരീരത്തിലേക്ക് ഊർജ്ജം പ്രവഹിക്കുകയും സർവ്വൈശ്വര്യങ്ങളും വന്നുചേരുകയും ചെയ്യുമെന്നാണ് വിശ്വാസം. കൊച്ചറ ശ്രീധർമ്മശാസ്താക്ഷേത്രത്തിന്റെ പുനർനിർമ്മാണം നടത്തുന്നതിന്റെ ഭാഗമായി ശ്രീ കോവിൽ നിർമ്മാണത്തിന്റെ ഷഡാധാര പ്രതിഷ്ഠ ക്ഷേത്രം തന്ത്രിയും സ്ഥപതിയുമായ തേവണംകോട് ഇല്ലം പൂവരണി ബ്രഹ്മശ്രീ നാരായണൻ നമ്പൂതിരിയുടെയും ക്ഷേത്രം മേൽശാന്തി ആദിപ്പാട്ട് ഇല്ലം കൊട്ടാരക്കര മിഥുൻ നമ്പൂതിരിയുടെയും മുഖ്യ കാർമികത്വത്തിൽ നടന്നു.പതിറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രത്തിന്റെ പുനർനിർമാണത്തിനു വേണ്ടിയുള്ള ഷഡാധാര പ്രതിഷ്ഠ കർമത്തിന് സാക്ഷ്യം വഹിക്കാൻ നിരവധി ഭക്തജനങ്ങളാണ് എത്തിയിരുന്നത്. ക്ഷേത്രം രക്ഷാധികാരി എം എൻ ഗംഗാധരൻ നായർ, പ്രസിഡണ്ട് എ എസ് സുരേന്ദ്രൻ, സെക്രട്ടറി എം എസ് സുരേന്ദ്രൻ നായർ, ട്രഷറർ രാജഗോപാലൻ നായർ മറ്റു ഭാരവാഹികളായ എം കെ രാജീവ് കുമാർ,എൻ അരുൺകുമാർ, ദിലീപ് കുമാർ ജി, സോമരാജൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

